ഫ്രീ തിങ്കേഴ്‌സിന് പിന്തുണ പ്രഖ്യാപിച്ച് വിടി ബൽറാം

മത സങ്കുചിതവാദികളുടെ ശ്രമത്തിന്റെ ഫലമായി പൂട്ടിപ്പോയ ഫ്രീ തിങ്കേഴ്സിന്റെ ഗ്രൂപ്പിന്റെ യൂട്യൂബ് ചാനലിന് പിന്തുണ പ്രഖ്യാപിച്ച് വിടി.ബൽറാം എംഎൽഎ രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബൽറാം പിന്തുണ അർപ്പിച്ചത്. ചിലർ കൂട്ടമായും ആസൂത്രിതമായും പരാതിപ്പെട്ടതിനാൽ 'ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പ്' എന്ന വിഭാഗക്കാർ അപ്ലോഡ് ചെയ്ത നൂറുകണക്കിനു വീഡിയോകൾക്ക് യൂട്യൂബിൽ വിലക്ക് വീണിരിക്കുന്നു.
 


കൊച്ചി:
മത സങ്കുചിതവാദികളുടെ ശ്രമത്തിന്റെ ഫലമായി പൂട്ടിപ്പോയ ഫ്രീ തിങ്കേഴ്‌സിന്റെ ഗ്രൂപ്പിന്റെ യൂട്യൂബ് ചാനലിന് പിന്തുണ പ്രഖ്യാപിച്ച് വിടി.ബൽറാം എംഎൽഎ രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബൽറാം പിന്തുണ അർപ്പിച്ചത്. ചിലർ കൂട്ടമായും ആസൂത്രിതമായും പരാതിപ്പെട്ടതിനാൽ ‘ഫ്രീ തിങ്കേഴ്‌സ് ഗ്രൂപ്പ്’ എന്ന വിഭാഗക്കാർ അപ്‌ലോഡ് ചെയ്ത നൂറുകണക്കിനു വീഡിയോകൾക്ക് യൂട്യൂബിൽ വിലക്ക് വീണിരിക്കുന്നു. ഇക്കഴിഞ്ഞ ഡിസംബർ 27നു പാലക്കാട് വച്ചുനടന്ന ‘സ്വതന്ത്രലോകം 2014’ ദേശീയ സെമിനാറിൽ പങ്കെടുത്തുകൊണ്ട് ഞാൻ നടത്തിയ പ്രസംഗവും ഡിലീറ്റ് ചെയ്യപ്പെട്ടവയിൽ ഉൾപ്പെട്ടതായി എനിക്കുവന്ന പല മെസേജുകളിൽ നിന്നും മനസ്സിലാക്കുന്നു. ആയിരക്കണക്കിനാളുകൾ കണ്ടുകഴിഞ്ഞതെങ്കിലും ഇനിയും കാണാനാഗ്രഹിക്കുന്നവർക്കായി എന്റെ കയ്യിലുണ്ടായിരുന്ന അതിന്റെ വീഡിയോ വീണ്ടും അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നും വിടി ബൽറാം ഫേസ്ബുക്ക് പേജിൽ പറയുന്നു.

പോസ്റ്റിന്റെ പൂർണ രൂപം

ബൽറാം അപ്‌ലോഡ് ചെയ്ത വീഡിയോ