എഴുത്തുകാരി സുന്ദരിയെങ്കില്‍ പുസ്തകം ശ്രദ്ധിക്കപ്പെടുന്ന കാലമെന്ന് മുകുന്ദന്‍; സത്രീവിരുദ്ധ പരാമര്‍ശമെന്ന് ബല്‍റാം

ഇടതുപക്ഷ പ്രിവിലേജും പേട്രേണജും ഉള്ളയാളായതുകൊണ്ട് മുകുന്ദന്റെ പ്രസ്താവന സ്ത്രീവിരുദ്ധതയുടെ ഗണത്തില് ഉള്പ്പെടില്ല എന്നു പറയാന് പറഞ്ഞുവെന്ന് ഫെയിസ്ബുക്ക് പോസ്റ്റില് ബല്റാം
 

കൊച്ചി: എഴുത്തുകാരി സുന്ദരിയെങ്കില്‍ പുസ്തകം ശ്രദ്ധിക്കപ്പെടുന്ന കാലമാണ് ഇതെന്ന എം.മുകുന്ദന്റെ പ്രസ്താവനക്കെതിരെ വി.ടി.ബല്‍റാം. ഇടതുപക്ഷ പ്രിവിലേജും പേട്രേണജും ഉള്ളയാളായതുകൊണ്ട് മുകുന്ദന്റെ പ്രസ്താവന സ്ത്രീവിരുദ്ധതയുടെ ഗണത്തില്‍ ഉള്‍പ്പെടില്ല എന്നു പറയാന്‍ പറഞ്ഞുവെന്ന് ഫെയിസ്ബുക്ക് പോസ്റ്റില്‍ ബല്‍റാം പരിഹസിക്കുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കാലത്ത് നാലു വര്‍ഷം സാഹിത്യ അക്കാഡമി ചെയര്‍മാന്‍ സ്ഥാനം വഹിച്ച പ്രമുഖ എഴുത്തുകാരന്റെ വാക്കുകളാണ് ഇതെന്നും ബല്‍റാം പറയുന്നു.

എഴുത്തുകാരി സുന്ദരിയെങ്കില്‍ പുസ്തകം ജനശ്രദ്ധ നേടും. അടുത്ത കാലത്ത് ആഘോഷിക്കപ്പെട്ട പല പുസ്തകങ്ങളും സാഹിത്യേതര കാരണങ്ങളാലാണു ശ്രദ്ധേയമായത്. ഒ.വി.വിജയന്‍ സ്ത്രീ കൂടിയായിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്നോര്‍ത്തു പോകുന്നു എന്നായിരുന്നു മുകുന്ദന്‍ പറഞ്ഞത്. പാലക്കാട് നടന്ന മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി അനുസ്മരണ ചടങ്ങില്‍ വെച്ചായിരുന്നു മുകുന്ദന്റെ പരാമര്‍ശം. ഇതിനെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

പോസ്റ്റ് വായിക്കാം

”എഴുത്തുകാരി സുന്ദരിയെങ്കില്‍ പുസ്തകം ജനശ്രദ്ധ നേടും. അടുത്ത കാലത്ത് ആഘോഷിക്കപ്പെട്ട പല പുസ്തകങ്ങളും സാഹിത്യേതര കാരണങ്ങളാലാണു ശ്രദ്ധേയമായത്. ഒ.വി.വിജയന്‍ സ്ത്രീ കൂടിയായിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്നോര്‍ത്തു പോകുന്നു.”

– എം. മുകുന്ദൻ
കഴിഞ്ഞ എൽഡിഎഫ് സർക്കാർ കാലത്ത് നാല് വർഷം സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം വഹിച്ച പ്രമുഖ എഴുത്തുകാരന്റെ വാക്കുകളാണിത്. ഇടതുപക്ഷ പ്രിവിലിജും പേട്രണേജും ഉള്ളയാളായതുകൊണ്ട് ഇത് സ്ത്രീവിരുദ്ധതയുടെ ഗണത്തിൽ ഉൾപ്പെടില്ല എന്ന് പറയാൻ പറഞ്ഞു.

''എഴുത്തുകാരി സുന്ദരിയെങ്കില്‍ പുസ്തകം ജനശ്രദ്ധ നേടും. അടുത്ത കാലത്ത് ആഘോഷിക്കപ്പെട്ട പല പുസ്തകങ്ങളും സാഹിത്യേതര…

Posted by VT Balram on Saturday, June 8, 2019