ട്രിപ്പിള്‍ സെഞ്ച്വറി നേടിയ കരുണിന് അഭിന്ദനവുമായി വീരുവിന്റെ ട്വീറ്റ്
ചെന്നൈ: ചെന്നൈ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി തികച്ച മലയാളിയായ കരുണ്‍ നായറിന് അഭിന്ദനവുമായി വീരേന്ദ്ര സേവാഗ്. 300 ക്ലബിലേക്ക് സ്വാഗതം ചെയ്തു കൊണ്ടാണ് വീരേന്ദ്ര സേവാഗ് ട്വീറ്റ് ചെയ്തിരിക്കുന്നത്. കരുണിനു മുന്‍പ് 300 റണ്‍സ് നേട്ടം കൈവരിച്ച ഇന്ത്യന്‍ താരമാണ് സേവാഗ്. 300 റണ്‍സ് ക്ലബില്‍ താന്‍ ഒറ്റക്കായിരുന്നെന്നും 12 വര്‍ഷവും 8 മാസവുമായി താന്‍ ഇവിടെ ഏകനാണ് എന്നുമായിരുന്നു വീരുവിന്റെ ട്വീറ്റ്.
ഇംഗ്ലണ്ടിനെതിരെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിലാണ് ഇന്ത്യക്കുവേണ്ടി മലയാളി താരം കരുണ്‍ നായര്‍ ട്രിപ്പിള്‍ സെഞ്ച്വറി കുറിച്ചത്. ഒരു മലയാളി താരത്തിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറിയാണിത്. 381 പന്തില്‍ നിന്നാണ് ഈ നേട്ടം കരുണ്‍ സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന മൂന്നാമത്തെ ഉയര്‍ന്ന വ്യക്തിഗത സ്കോറാണിത്.
ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ക്രിക്കറ്റര്‍ എന്ന പേരും കരുണ്‍ സ്വന്തമാക്കി. ആദ്യ സെഞ്ച്വറി ട്രിപ്പിള്‍ സെഞ്ച്വറിയിലെത്തിക്കുന്ന മൂന്നാമത്തെ താരമാണ് കരുണ്‍ നായര്‍. ഗാരി, ബോബ് സിംസണ്‍ എന്നിവരാണ് മറ്റുള്ളവര്‍.
ട്വീറ്റ് കാണാം