ഭാഷയറിയാതെയും ചാറ്റ് ചെയ്യാം; ബഹുഭാഷാ ചാറ്റ് സർവീസ് ‘ഓഡൽ’ എത്തി
ഒരേ സമയം പല ഭാഷക്കാരുമായി ചാറ്റ് ചെയാൻ സഹായിക്കുന്ന ചാറ്റ് സർവീസുമായി യമനിലെ ഒരു കൂട്ടം ചെറുപ്പക്കാർ. ഓഡൽ എന്ന് പേരിട്ടിരിക്കുന്ന ചാറ്റ് സർവീസിന്റെ സഹായത്തോടെ ഭാഷയറിയാത്തവർക്ക് പരസ്പരം വീഡിയോ ചാറ്റിനും ടെക്സ്റ്റിങ്ങിനുമുള്ള സൗകര്യമുണ്ട്.
Mar 20, 2015, 18:07 IST

ഒരേ സമയം പല ഭാഷകളിലായി ചാറ്റ് ചെയാമെന്നത് ഓഡലിനെ മറ്റു ചാറ്റ് സർവീസുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. അതായത് ഏതു ഭാഷയിൽ ചാറ്റ് ചെയ്താലും അത് സ്വീകരിക്കുന്നയാൾക്ക് മനസിലാകുന്ന ഭാഷയിൽ ചാറ്റ് മെസേജുകൾ എത്തും.
ടെക്ക് ലോകത്ത് ഇതാദ്യമായാണ് ഒരു വെബ്സൈറ്റ് ബഹു ഭാഷാ ചാറ്റ് സാധ്യമാക്കുന്നത്. ഒരു കാര്യം ഉറപ്പിക്കാം ഭാഷയറിയാത്തതു കൊണ്ട് ഇനി ചാറ്റിങ് മുടങ്ങില്ല.
വീഡിയോ