മലബാർ ഗോൾഡിനെതിരെ പ്രവാസിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ; പോസ്റ്റ് പിൻവലിച്ചതും വാർത്തയായി

സൗദി അറേബ്യയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ പ്രവർത്തിക്കുന്ന മലബാർ ഗോൾഡ് ഷോറൂമിൽ കയറിയപ്പോഴുള്ള അനുഭവം വാർത്തയായിരുന്നു. ഒരു പ്രവാസി സുഹൃത്തിനൊപ്പം ജ്വല്ലറിയിൽ കയറിയ സംഭവത്തെ കുറിച്ചാണ് ബഷീർ അബ്ദുറഹ്മാൻ വിശദമാക്കിയത്.
 

 

റിയാദ്: സൗദി അറേബ്യയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ പ്രവർത്തിക്കുന്ന മലബാർ ഗോൾഡ് ഷോറൂമിൽ കയറിയപ്പോഴുള്ള അനുഭവം വാർത്തയായിരുന്നു. ഒരു പ്രവാസി സുഹൃത്തിനൊപ്പം ജ്വല്ലറിയിൽ കയറിയ സംഭവത്തെ കുറിച്ചാണ് ബഷീർ അബ്ദുറഹ്മാൻ വിശദമാക്കിയത്. ഇൻഡി മേറ്റ് എന്ന ഫേസ്ബുക്ക് പേജിൽ വന്ന പോസ്റ്റ് പിന്നീട് അപ്രത്യക്ഷമായതും വാർത്തയാകുന്നു. ബാഹ്യസമ്മർദ്ദം മൂലമാണ് ഇതെന്നാണ് പിന്നീട് നൽകിയ വിശദീകരണം. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്.

ഈ വിഷയം തന്റെ പ്രവാസി സുഹൃത്തുക്കളെ അറിയിക്കാനും ഈ വഞ്ചനയെക്കുറിച്ച് അവർക്ക് മുന്നറിയിപ്പ് നൽകാനുമായിരുന്നു പോസ്റ്റ്. പോസ്റ്റ് പിൻവലിച്ചെങ്കിലും ഓൺലൈൻ മാധ്യമങ്ങൾ അടക്കമുള്ളവയിൽ ഇത് വാർത്തയായി. ഇൻഡി മേറ്റിന്റെ ഫേസ്ബുക്ക് പേജിൽ നേരത്തേ പോസ്റ്റ് ചെയ്ത വാർത്ത പലരും റീപോസ്റ്റ് ചെയ്തും കമന്റ് ചെയ്തും സജീവമാക്കി നിർത്തുന്നുണ്ട്. പ്രവാസികൾ ചോര നീരാക്കിയുണ്ടാക്കുന്ന പണം പണിക്കൂലിയുടെ പേരിൽ തട്ടിയെടുക്കുന്ന കച്ചവട തന്ത്രങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണിതെന്നാണ് സോഷ്യൽമീഡിയയുടെ അഭിപ്രായം.

പോസ്റ്റിന്റെ പൂർണരൂപം (റീപോസ്റ്റ് ) താഴെ കാണാം.

പോസ്റ്റ് പിൻവലിച്ചതിനെ വിമർശിച്ച് കമന്റുകൾ വന്നതോടെ അതിന് വിശദീകരണവുമായി ഇൻഡി മേറ്റ് (ബഷീർ അബ്ദുറഹ്മാൻ) രംഗത്തെത്തി. വിശദീകരണം ഇങ്ങനെയാണ്. ‘അസഹ്യമായ സമ്മർദ്ദത്തിന് വഴങ്ങേണ്ടി വന്നതാണ്. സുഹൃത്ത് നൗഫലിൽ വഴി അവർക്ക് എന്റെ നമ്പർ കിട്ടി. വിളികൾ വന്ന് തുടങ്ങിയപ്പോൾ ഫോൺ ഓഫ് ചെയ്തു. സുഹൃത്തിന് സൈ്വര്യം നഷ്ടപ്പെട്ടു. ആ സെയിൽസ്മാനും കൂട്ടുകാർക്കും ജോലി നഷ്ടപ്പെടുമെന്നും രക്ഷിക്കണമെന്നും പറഞ്ഞ് തുടരെ തുടരെ വിളിച്ച് കരഞ്ഞു കാലുപിടിച്ചു. പിന്നെ മലബാർ ജ്വല്ലറിയുടെ പ്രധാനികൾ പോസ്റ്റിൽ യാതൊരു തെറ്റുമില്ലെന്നും തെറ്റ് മുഴുവൻ അവരുടെ ഭാഗത്താണെന്നും സമ്മതിച്ചതായി വിവരം കിട്ടി. എം.ഡി മീറ്റ് വിളിച്ച് ജ്വല്ലറിയുടെ ഭാഗത്ത് നിന്നുണ്ടായ ഇത്തരം അബദ്ധങ്ങൾ ഇനി മേലിൽ ആവർത്തിച്ചു കൂടെന്ന് മുന്നറിയിപ്പ് നൽകിയതായും മലബാറിന്റെ സൗദിയിലെ പ്രമുഖർ പിന്നീട് വിളിച്ച് പറഞ്ഞു. ഇപ്പോൾ പോസ്റ്റ് നീക്കം ചെയ്തതിന്റെ പേരിലുള്ള ചീത്തവിളി കേട്ടുകൊണ്ടിരിക്കുന്നു. ഇൻബോക്‌സിൽ കയറി നോക്കാൻ ധൈര്യമില്ലാത്ത അവസ്ഥയാണ്.’

രണ്ടാമത്തെ വിശദീകരണ പോസ്റ്റ് കാണാം.