മല്ലികേ, നീ വാങ്ങിച്ചു തന്ന ഷര്ട്ടാ; സുകുമാരനെ അനുകരിച്ച് ഇന്ദ്രജിത്ത്; വീഡിയോ വൈറല്‍
നടന് സുകുമാരനെ അനുകരിക്കുന്ന മകന് ഇന്ദ്രജിത്തിന്റെ വീഡിയോ വൈറല്‍.
May 11, 2019, 15:48 IST
നടന് സുകുമാരനെ അനുകരിക്കുന്ന മകന് ഇന്ദ്രജിത്തിന്റെ വീഡിയോ വൈറല്‍. ‘മല്ലികേ, നീ വാങ്ങിച്ചുതന്ന ഷര്ട്ടാ, കൊള്ളാമോ’ എന്ന് സുകുമാരന്റെ ശബ്ദത്തില്‍ ചോദിച്ചുകൊണ്ട് നടന്നു നീങ്ങുന്ന ഇന്ദ്രജിത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മിമിക്രിയും തനിക്കു വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് താരം. അച്ഛന്റെയല്ലേ മോന്, കഴിവു കിട്ടാതിരിക്കുമോ എന്ന അടിക്കുറിപ്പുമായി വീഡിയോ പ്രചരിക്കുകയാണ്. സഹോദരനായ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ ആണ് ഇന്ദ്രജിത്ത് അഭിനയിച്ച് പുറത്തിറങ്ങിയ അവസാന സിനിമ. ആഷിഖ് അബുവിന്റെ വൈറസ്, ഇതിഹാസ-2 എന്നീ ചിത്രങ്ങള്‍ ഉടന്‍ പുറത്തു വരാനിരിക്കുന്നു.
വീഡിയോ കാണാം