മോഡിക്ക് ഉപദേശവുമായി തരൂരിന്റെ ട്വീറ്റ്

പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഉപദേശവുമായി ശശി തരൂരിന്റെ ട്വീറ്റ്. ഭൗതിക ശുചിത്വം മാത്രം പോര, ആത്മീയ ശുചിത്വവും ആവശ്യമാണെന്നും മഹാത്മ ഗാന്ധിജിയുടെ പാത തുടരണമെന്നും മോഡിയോട് തരൂർ ആവശ്യപ്പെട്ടു. മതഭ്രാന്ത്, വിദ്വേഷം, അസഹിഷ്ണുത എന്നിവക്കെതിരെ കർശന നിലപാടുകൾ സ്വീകരിക്കണമെന്നും ഇതിനായി മോഡി പ്രവർത്തിക്കണമെന്നും തരൂർ ട്വീറ്റ് ചെയ്തു.
 

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഉപദേശവുമായി ശശി തരൂരിന്റെ ട്വീറ്റ്. ഭൗതിക ശുചിത്വം മാത്രം പോര, ആത്മീയ ശുചിത്വവും ആവശ്യമാണെന്നും മഹാത്മ ഗാന്ധിജിയുടെ പാത തുടരണമെന്നും മോഡിയോട് തരൂർ ആവശ്യപ്പെട്ടു. മതഭ്രാന്ത്, വിദ്വേഷം, അസഹിഷ്ണുത എന്നിവക്കെതിരെ കർശന നിലപാടുകൾ സ്വീകരിക്കണമെന്നും ഇതിനായി മോഡി പ്രവർത്തിക്കണമെന്നും തരൂർ ട്വീറ്റ് ചെയ്തു.

ശുചിത്വ ഇന്ത്യ എന്ന ആശയം ഗാന്ധിജിയുടേതാണെന്നും തരൂർ വ്യക്തമാക്കി. മോഡി അനുകൂല പ്രസ്താവന നടത്തിയ തരൂരിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. തരൂരിനെതിരെ നാളെ ചേരുന്ന കെ.പി.സി.സി ഉന്നതതല യോഗത്തിൽ നടപടിയുണ്ടാകുമെന്നാണ് സൂചന. തരൂരിന്റെ മോഡി അനുകൂല നിലപാടിനെ പരിഹസിച്ച് കോൺഗ്രസ് മുഖപത്രമായ വീക്ഷണം ഇന്ന് മുഖപ്രസംഗവും പ്രസിദ്ധീകരിച്ചിരുന്നു.