വേണ്ടിവന്നാല്‍ പണി വാട്സാപ്പിലൂടെയും വരും; പ്രചരിക്കുന്നത് അപകടം പതിയിരിക്കുന്ന ലിങ്കുകള്‍

വാട്സാപ്പില് പ്രചരിക്കുന്ന എല്ലാ ലിങ്കുകളിലും കേറി നിരങ്ങുന്നവര്ക് മുന്നറിയിപ്പുമായി വിദഗ്ധര്. ചിലപ്പോള് നിങ്ങളും ആപ്പിലായേക്കാം. വാട്സാപ്പ് ഉപയോഗിക്കുന്നര് ഏറെക്കാലമായി കാത്തിരിക്കുന്ന ഒന്നായിരുന്നു വീഡിയോ കോളിങ് ഫീച്ചര്. അടുത്തിടെയാണ് വാട്സ്ആപ്പ് അവരുടെ ആപ്ലിക്കേഷനില് അത് അവതരിപ്പിച്ചത്. ആപ്പ് പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്താല് യൂസര്മാര്ക്ക് ആര്ക്കും ആ ഫീച്ചര് ഉപയോഗിക്കാം. എന്നാല് വാട്സ്ആപ്പില് ഈയിടെയായി പ്രചരിക്കുന്ന വീഡിയോകോള് ഫീച്ചര് ആക്ടീവ് ചെയ്യാനുള്ള ലിങ്കുകളില് ക്ലിക്ക് ചെയ്യുമ്പോള് കുറച്ച് ജാഗ്രത പാലിക്കുന്നതാണ് ബുദ്ധി
 

വാട്സാപ്പില്‍ പ്രചരിക്കുന്ന എല്ലാ ലിങ്കുകളിലും കേറി നിരങ്ങുന്നവര്‍ക് മുന്നറിയിപ്പുമായി വിദഗ്ധര്‍. ചിലപ്പോള്‍ നിങ്ങളും ആപ്പിലായേക്കാം. വാട്സാപ്പ് ഉപയോഗിക്കുന്നര്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ഒന്നായിരുന്നു വീഡിയോ കോളിങ് ഫീച്ചര്‍. അടുത്തിടെയാണ് വാട്‌സ്ആപ്പ് അവരുടെ ആപ്ലിക്കേഷനില്‍ അത് അവതരിപ്പിച്ചത്. ആപ്പ് പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്താല്‍ യൂസര്‍മാര്‍ക്ക് ആര്‍ക്കും ആ ഫീച്ചര്‍ ഉപയോഗിക്കാം.

എന്നാല്‍ വാട്‌സ്ആപ്പില്‍ ഈയിടെയായി പ്രചരിക്കുന്ന വീഡിയോകോള്‍ ഫീച്ചര്‍ ആക്ടീവ് ചെയ്യാനുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കുറച്ച് ജാഗ്രത പാലിക്കുന്നതാണ് ബുദ്ധി കാരണം, ഇത്തരത്തിലുള്ല ലിങ്കുകള്‍ക്ക് പിന്നില്‍ ചില സൈബര്‍ ക്രിമിനലുകളുടെ ചൂണ്ടകളാകാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

ലളിതവും ആകര്‍ഷകവുമായ സ്റ്റെപ്പുകളിലൂടെ യൂസര്‍മാരെ അപകടകരമായ വെബ്സൈറ്റുകളിലേക്ക് എത്തിച്ച് ഫോണിലേക്ക് നുഴഞ്ഞുകയറി സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനുള്ള അവസരമായിട്ടാണ് വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേഷനെ ഹാക്കര്‍മാര്‍ കരുതുന്നത്. എന്ന് ദി സണ്‍ ദിനപ്രത്തിലുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രൂപ്പ് വീഡിയോ കോളിങ് ഫീച്ചര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ യൂസര്‍മാരെ ക്ഷണിക്കുന്ന ലിങ്കുകളും ഹാക്കര്‍മാര്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാട്‌സ്ആപ്പ് വീഡിയോ കോളിങ് ഫീച്ചര്‍ പരീക്ഷിക്കാന്‍ ക്ഷണിക്കുന്നതായുള്ള വിവരണവും കൂടെ ഒരു ലിങ്കുമാണ് ലഭിക്കുക. ക്ഷണം ലഭിച്ച യൂസര്‍മാര്‍ക്ക് മാത്രമേ ഫീച്ചര്‍ ലഭ്യമാകൂ’ എന്നും ലിങ്കിനൊപ്പമുള്ള വരികളിലുണ്ടാവും. ലിങ്കില്‍ യൂസര്‍ ക്ലിക്ക് ചെയ്താല്‍ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യാന്‍ കൂടുതല്‍ സുഹൃത്തുക്കളെ ക്ഷണിക്കാനുള്ള നിര്‍ദേശവും പിന്നാലെ വരും. വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഫങ്ഷന്‍ ആക്ടിവേറ്റ് ചെയ്യാമെന്ന് പറഞ്ഞ് എന്തെങ്കിലും സന്ദേശം ലഭിച്ചാല്‍ അതില്‍ ക്ലിക്ക് ചെയ്യാതിരിക്കുക. ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഡിജിറ്റല്‍ ക്രിമിനലുകളുടെ ആക്രമണത്തിന് ഇരയായേക്കാം.