സുഹൃത്തുക്കളേ, ഞാന്‍ സുരക്ഷിതനാണ്;എല്‍ഡിഎഫ് വിജയത്തില്‍ കുമ്മനത്തെ ട്രോളി കടകംപള്ളി സുരേന്ദ്രന്‍

ചെങ്ങന്നൂരിലെ എല്ഡിഎഫ് വിജയത്തിനു പിന്നാലെ ബിജെപി മുന് സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ ട്രോളി കടകംപള്ളി. Friends, I am Safe! എന്നാണ് കടകംപള്ളി ഫേസ്ബുക്കില് കുറിച്ചത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ നടന്ന ആക്രമണത്തിനു ശേഷം കുമ്മനം ചെയത ട്വീറ്റിനാണ് കടകംപള്ളിയുടെ ട്രോള്. സുഹൃത്തുക്കളേ, ഞാന് സുരക്ഷിതാണ്. ഇത്തവണയും അവര്ക്ക് എന്നെ കൊല്ലാന് പറ്റിയില്ല. ഓരോ ആക്രമണവും പോരടാനുള്ള തീരുമാനത്തെ ഒന്നുകൂടി ശക്തമാക്കുകയാണെന്നായിരുന്നു കുമ്മനത്തിന്റെ ട്വീറ്റ്.
 

ചെങ്ങന്നൂരിലെ എല്‍ഡിഎഫ് വിജയത്തിനു പിന്നാലെ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ ട്രോളി കടകംപള്ളി. Friends, I am Safe! എന്നാണ് കടകംപള്ളി ഫേസ്ബുക്കില്‍ കുറിച്ചത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ നടന്ന ആക്രമണത്തിനു ശേഷം കുമ്മനം ചെയത ട്വീറ്റിനാണ് കടകംപള്ളിയുടെ ട്രോള്‍. സുഹൃത്തുക്കളേ, ഞാന്‍ സുരക്ഷിതാണ്. ഇത്തവണയും അവര്‍ക്ക് എന്നെ കൊല്ലാന്‍ പറ്റിയില്ല. ഓരോ ആക്രമണവും പോരടാനുള്ള തീരുമാനത്തെ ഒന്നുകൂടി ശക്തമാക്കുകയാണെന്നായിരുന്നു കുമ്മനത്തിന്റെ ട്വീറ്റ്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അന്തിമഘട്ടത്തിലാണ് കുമ്മനത്തെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കി മിസോറാം ഗവര്‍ണറാക്കി നിയമിച്ചത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതില്ലെന്ന സുരക്ഷിത സ്ഥാനത്താണ് കുമ്മനമെന്നും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന ട്രോളുകള്‍ വ്യക്തമാക്കുന്നു.

പോസ്റ്റ് കാണാം

allowfullscreen