സോഷ്യല്‍ മീഡിയയില്‍ പിറന്നാള്‍ പ്രളയം; ആശംസകള്‍ നല്‍കി മടുത്തവര്‍ കണ്ടെത്തിയ കാരണം ഇതാണ്

കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല് മീഡിയകളില് സുഹൃത്തുകളുടെ പിറന്നാള് നോട്ടിഫിക്കേഷനുകളുടെ എണ്ണം വല്ലാതെ കൂടുന്നുണ്ടോ എന്നൊരു സംശയം. കേരളത്തില് സമൂഹമാധ്യമങ്ങള് ഉപയോഗിക്കുന്ന മിക്കയാളുകള്ക്കും ഇങ്ങനെ ഒരു സംശയം തോന്നാതിരുന്നില്ല. കൂടുതല് വിശദമായി നോക്കിയപ്പോള് സംഗതി സംശയമല്ല, കാര്യം ഉള്ളതാണെന്ന് പിടികിട്ടി. മെയ് അവസാന വാരത്തിലാണ് പിറന്നാളുകാരുടെ എണ്ണം കൂടുന്നത്.
 

കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയകളില്‍ സുഹൃത്തുകളുടെ പിറന്നാള്‍ നോട്ടിഫിക്കേഷനുകളുടെ എണ്ണം വല്ലാതെ കൂടുന്നുണ്ടോ എന്നൊരു സംശയം. കേരളത്തില്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന മിക്കയാളുകള്‍ക്കും ഇങ്ങനെ ഒരു സംശയം തോന്നാതിരുന്നില്ല. കൂടുതല്‍ വിശദമായി നോക്കിയപ്പോള്‍ സംഗതി സംശയമല്ല, കാര്യം ഉള്ളതാണെന്ന് പിടികിട്ടി. മെയ് അവസാന വാരത്തിലാണ് പിറന്നാളുകാരുടെ എണ്ണം കൂടുന്നത്.

ഇതിനു കാരണമെന്തായിരിക്കാം എന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചു തുടങ്ങിയപ്പോള്‍ വിശദീകരണവുമായി ചില പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. മെയ് അവസാനത്തെ പിറന്നാള്‍ എണ്ണം കൂട്ടിയതില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്ന സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് വലിയ പങ്കാണത്രേ ഉള്ളത്. കാര്യം ഇതാണ്.

allowfullscreen

ഇപ്പോള്‍ 30കളിലുള്ള തലമുറയ്ക്ക് സ്‌കൂളില്‍ ചേരാനുണ്ടായിരുന്ന കുറഞ്ഞ പ്രായം 5 വയസായിരുന്നു. നാലേ മുക്കാലിലും നാലരയിലും നാലേ കാലിലും പ്രായമെത്തുമ്പോള്‍ സ്‌കൂളില്‍ ചേരാന്‍ എത്തിയവരെ പ്രായപൂര്‍ത്തിയാക്കാന്‍ മെയ് മാസത്തില്‍ ജനനത്തിയതി സൃഷ്ടിച്ച് ടീച്ചര്‍മാര്‍ ചേര്‍ത്തതാണേ്രത ഇതിന് കാരണം. മധ്യവേനല്‍ അവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ 1നാണ്. അതിനു മുമ്പായി പ്രായം തികയണമെങ്കില്‍ ഏറ്റവും എളുപ്പം മെയ് അവസാനം ആകുന്നതാണല്ലോ.

allowfullscreen

കണ്ടുപിടിത്തം ശാസ്ത്രീയമായാലും അല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളിലായി ദിവസവും 50 പേര്‍ക്കെങ്കിലും പിറന്നാള്‍ ആശംസ നേരേണ്ടി വന്നുവെന്ന് ചിലര്‍  പറയുന്നു.