ദൂരദർശന് ഇപ്പോഴും മൻമോഹൻ തന്നെ പ്രധാനമന്ത്രി

ചൈനീസ് പ്രധാനമന്ത്രിയുടെ പേര് തെറ്റായി ഉച്ഛരിച്ച് വിവാദത്തിലായ ദൂരദർശന് വീണ്ടും അമളി പറ്റി. ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കാര്യത്തിലാണ് ദൂരദർശൻ വെട്ടിലായത്. മോഡിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ വാർത്ത സംപ്രേഷണം ചെയ്യുന്നതിനിടെ അദ്ദേഹത്തിന്റെ ദൃശ്യത്തിന് പകരം മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ ദൃശ്യം കാണിച്ചതാണ് ഇത്തവണ പ്രശ്നമായത്.
 

ന്യൂഡൽഹി: ചൈനീസ് പ്രധാനമന്ത്രിയുടെ പേര് തെറ്റായി ഉച്ഛരിച്ച് വിവാദത്തിലായ ദൂരദർശന് വീണ്ടും അമളി പറ്റി. ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കാര്യത്തിലാണ് ദൂരദർശൻ വെട്ടിലായത്. മോഡിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ വാർത്ത സംപ്രേഷണം ചെയ്യുന്നതിനിടെ അദ്ദേഹത്തിന്റെ ദൃശ്യത്തിന് പകരം മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ ദൃശ്യം കാണിച്ചതാണ് ഇത്തവണ പ്രശ്‌നമായത്. ഒന്നിലേറെ തവണ ഈ അബദ്ധം സംഭവിച്ചതായാണ് സൂചന. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ദൂരദർശൻ ഉദ്യോഗസ്ഥർ അറിയിച്ചു.

കഴിഞ്ഞ ആഴ്ച്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ പേര് ‘ഇലവൻ ജിൻ പിങ്’ എന്ന് ദൂരദർശന് അവതാരക വായിച്ചതും വിവാദമായിരുന്നു. ഷീ ജിൻപിങ് എന്ന പേരിൽ ഷി (XI) എന്ന് ഇംഗ്ലീഷിൽ എഴുതിയത് ഒറ്റ നോട്ടത്തിൽ റോമൻ അക്ഷരങ്ങളിൽ 11ആയി തോന്നിയതാണ് തെറ്റായി ഉച്ഛരിക്കാൻ കാരണമായത്. യുവതിയെ ദൂരദർശൻ ജോലിയിൽ നിന്ന് പിരിച്ച് വിട്ടിരുന്നു.