ബാറുടമകളുടെ ചർച്ചയിലെ വിശദാംശങ്ങൾ പുറത്തായി; നൽകിയത് 20 കോടി

എറണാകുളം യുവറാണി ഹോട്ടലിൽ നടന്ന വിവിധ ജില്ലകളിൽ നിന്നുള്ള ബാറുടമകളുടെ യോഗത്തിലെ ചർച്ച മാതൃഭൂമി ന്യൂസ് നടത്തിയ ഒളിക്യാമറ ഓപ്പറേഷനിൽ പുറത്തായി. ധനമന്ത്രി കെ.എം.മാണിക്കെതിരായ കോഴ വിവാദവുമായി ബന്ധപ്പെട്ട് ബാറുടമകൾ കൊച്ചിയിൽ നടത്തിയ ചർച്ചയിലെ വെളിപ്പെടുത്തലുകളാണ് പുറത്തായത്.
 


കൊച്ചി: എറണാകുളം യുവറാണി ഹോട്ടലിൽ നടന്ന വിവിധ ജില്ലകളിൽ നിന്നുള്ള ബാറുടമകളുടെ യോഗത്തിലെ ചർച്ച മാതൃഭൂമി ന്യൂസ് നടത്തിയ ഒളിക്യാമറ ഓപ്പറേഷനിൽ പുറത്തായി. ധനമന്ത്രി കെ.എം.മാണിക്കെതിരായ കോഴ വിവാദവുമായി ബന്ധപ്പെട്ട് ബാറുടമകൾ കൊച്ചിയിൽ നടത്തിയ ചർച്ചയിലെ വെളിപ്പെടുത്തലുകളാണ് പുറത്തായത്.

കഴിഞ്ഞ നാല് വർഷത്തിനിടെ പല നേതാക്കളും തങ്ങളിൽ നിന്ന് 20 കോടിയിൽപരം രൂപ കോഴ വാങ്ങിയെന്ന് യോഗത്തിൽ സംഘടനയുടെ വർക്കിംഗ് പ്രസിഡന്റ് ഡോ. ബിജു രമേശ് വ്യക്തമാക്കി. കെ.എം. മാണിക്ക് കോഴ നൽകിയതുമായി ബന്ധപ്പെട്ട് എന്ത് ഭവിഷ്യത്തും നേരിടാൻ തയ്യാറാണെന്നും ഏത് അന്വേഷണ ഏജൻസിക്ക് മുന്നിലും തെളിവുകൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീഡിയോ താഴെയുള്ള ലിങ്കിൽ കാണാം.
http://mathrubhuminews.in/ee/ReadMore/11012/paid-rs-20-cr-to-many-ministers-super-prime-time

കടപ്പാട്: മാതൃഭൂമി ന്യൂസ്‌