ബർഖാ ദത്ത് എൻഡിടിവിയിൽ നിന്നും രാജിവച്ചു

പ്രമുഖ മാധ്യമ പ്രവർത്തക ബർഖാ ദത്ത് എൻഡിടിവിയിൽ നിന്നും രാജിവച്ചു. പുതിയ മാധ്യമ സ്ഥാപനം തുടങ്ങുന്നതിന് മുന്നോടിയായാണ് അവർ രാജിവച്ചതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ചാനലിന്റെ കൺസൽറ്റിംഗ് എഡിറ്ററായി ബർഖാ ദത്ത് തുടരുമെന്നും വാരാന്ത്യ പരിപാടികളായ ബക് സ്റ്റോപ്സ് ഹിയർ, വീ ദ പീപ്പിൾ എന്നിവ തുടർന്നും ബർഖ തന്നെ അവതരിപ്പിക്കുമെന്നും ചാനൽ ചെയർമാൻ പ്രണോയ് റോയി അയ്ച്ച കത്തിൽ പറയുന്നു.
 


ന്യൂഡൽഹി:
പ്രമുഖ മാധ്യമ പ്രവർത്തക ബർഖാ ദത്ത് എൻഡിടിവിയിൽ നിന്നും രാജിവച്ചു. പുതിയ മാധ്യമ സ്ഥാപനം തുടങ്ങുന്നതിന് മുന്നോടിയായാണ് അവർ രാജിവച്ചതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ചാനലിന്റെ കൺസൽറ്റിംഗ് എഡിറ്ററായി ബർഖാ ദത്ത് തുടരുമെന്നും വാരാന്ത്യ പരിപാടികളായ ബക് സ്റ്റോപ്‌സ് ഹിയർ, വീ ദ പീപ്പിൾ എന്നിവ തുടർന്നും ബർഖ തന്നെ അവതരിപ്പിക്കുമെന്നും ചാനൽ ചെയർമാൻ പ്രണോയ് റോയി തൊഴിലാളികൾക്ക്‌
അയച്ച കത്തിൽ പറയുന്നു.

23-ാം വയസിൽ റിപ്പോർട്ടർ/പ്രൊഡ്യൂസർ തസ്തികയിലാണ് ബർഖാ എൻഡിടിവിയിൽ ജോലി ആരംഭിച്ചത്. 20 വർഷത്തിധികമായി എൻഡിടിവിയിൽ ജോലി നോക്കിവന്ന ബർഖാ ദത്ത് മറ്റൊരു മാധ്യമ സ്ഥാപനത്തിലും ജോലി ചെയ്തിട്ടില്ല. കാർഗിൽ യുദ്ധം, ഗുജറാത്ത് കലാപം, മുംബൈ തീവ്രവാദ ആക്രമണം തുടങ്ങിയവ റിപ്പോർട്ട് ചെയ്തത് ബർഖാ ദത്താണ്. 2ജി കേസുമായി ബന്ധപ്പെട്ടു പുറത്തുവന്ന നീരാ റാഡിയ ടേപ്പുകളിലും ബർഖാ ദത്തിന്റെ പേര് ഉൾപ്പെട്ടിരുന്നു.