മോഡി സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ കർഷകർക്കായി ചാനൽ

നരേന്ദ്ര മോഡി സർക്കാരിന്റെ ഒന്നാം വാർഷികമായ ചൊവ്വാഴ്ച കർഷകർക്കു സമ്മാനമായി ലഭിച്ചത് ചാനൽ. ഡിഡി കിസാൻ എന്ന ചാനലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ട്രത്തിന് സമർപ്പിക്കുന്നത്.
 

 

ന്യൂഡൽഹി: നരേന്ദ്ര മോഡി സർക്കാരിന്റെ ഒന്നാം വാർഷികമായ ചൊവ്വാഴ്ച കർഷകർക്കു സമ്മാനമായി ലഭിച്ചത് ചാനൽ. ഡിഡി കിസാൻ എന്ന ചാനലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ട്രത്തിന് സമർപ്പിക്കുന്നത്. ദൂരദർശന്റെ മറ്റു ചാനലുകൾക്കൊപ്പം കിസാൻ ചാനലും ലഭ്യമാക്കാൻ കേബിൾ സേവന ദാതാക്കൾക്ക് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.

ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലും ഭൂരിഭാഗം ജനങ്ങളും കൃഷിയെ ആശ്രയിക്കുന്നവരായതിനാൽ കേബിൾ ആക്ട് പ്രകാരം കിസാൻ ചാനൽ നിർബന്ധമായും ലഭ്യമാക്കേണ്ടതുണ്ടെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അരുൺ ജെയ്റ്റ്‌ലി പറഞ്ഞു. ഇതോടെ നിർബന്ധിത സംപ്രേഷണ ചാനലുകളുടെ എണ്ണം 25 ആയി ഉയർന്നു. 24 മണിക്കൂറും സംപ്രേഷണമുള്ള ചാനലിൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.