മീഡിയവണ്‍ അവതാരകന്‍ ഇ.സനീഷ്, ചിത്രം വിചിത്രം അവതാരകന്‍ ലല്ലു, ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ ശരത് ചന്ദ്രന്‍ എന്നിവര്‍ ന്യൂസ് 18 കേരളയിലേക്ക്

പ്രമുഖ മാധ്യമപ്രവര്ത്തരും അവതാരകരുമായ സനീഷ് ഇളയിടത്ത്, ലല്ലു ശശിധരന്പിള്ള, ശരത് ചന്ദ്രന് എന്നിവര് ന്യൂസ് 18 കേരളയിലേക്ക്. മീഡിയവണ് ചാനലില് നിന്ന് രാജിവെച്ചതായി സനീഷ് ഫേസ്ബുക്ക് പോ്സ്റ്റില് അറിയിച്ചു. ജനപ്രിയ ആക്ഷേപഹാസ്യ പരിപാടിയായ ചിത്രം വിചിത്രത്തിന്റെ അവതാരകന് ലല്ലു ഏഷ്യാനെറ്റ് ന്യൂസിലെ ഒമ്പത് വര്ഷവും നാലു മാസവും നീണ്ട ഏഷ്യാനെറ്റ് ന്യൂസ് ജീവിതം അവസാനിക്കുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റില് വ്യക്തമാക്കി. ഏഷ്യാനെറ്റ് വാര്ത്താ അവതാരകനായ ശരത് ചന്ദ്രനും ചാനലില് നിന്ന് രാജിവെച്ചു.
 

തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്‍ത്തരും അവതാരകരുമായ സനീഷ് ഇളയിടത്ത്, ലല്ലു ശശിധരന്‍പിള്ള, ശരത് ചന്ദ്രന്‍ എന്നിവര്‍ ന്യൂസ് 18 കേരളയിലേക്ക്. മീഡിയവണ്‍ ചാനലില്‍ നിന്ന് രാജിവെച്ചതായി സനീഷ് ഫേസ്ബുക്ക് പോ്‌സ്റ്റില്‍ അറിയിച്ചു. ജനപ്രിയ ആക്ഷേപഹാസ്യ പരിപാടിയായ ചിത്രം വിചിത്രത്തിന്റെ അവതാരകന്‍ ലല്ലു ഏഷ്യാനെറ്റ് ന്യൂസിലെ ഒമ്പത് വര്‍ഷവും നാലു മാസവും നീണ്ട ഏഷ്യാനെറ്റ് ന്യൂസ് ജീവിതം അവസാനിക്കുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഏഷ്യാനെറ്റ് വാര്‍ത്താ അവതാരകനായ ശരത് ചന്ദ്രനും ചാനലില്‍ നിന്ന് രാജിവെച്ചു.

allowfullscreen

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്ന, നേരിട്ടും അല്ലാതെയും ഒരുപാട് പേര്‍ അന്വേഷിച്ച വാര്‍ത്തയേക്കുറിച്ചാണ് എന്നു തുടങ്ങുന്ന പോസ്റ്റില്‍ അടുത്ത തട്ടകം പുതുതായി ആരംഭിച്ച ന്യൂസ് 18 കേരളം എന്ന ചാനല്‍ ആണെന്ന് ലല്ലു സ്ഥിരീകരിക്കുന്നുണ്ട്. മീഡിയവണ്‍ അവതാരകനായ ഇ. സനീഷ് രാജി പ്രഖ്യാപിക്കുന്ന പോസ്റ്റില്‍ പക്ഷേ ന്യൂസ് 18 ചാനലിലേക്കാണ് മാറ്റമെന്ന് സ്ഥിരീകരിക്കുന്നില്ല. മീഡിയവണ്ണില്‍നിന്ന് പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നവരുടെ കാര്യവും സൂചിപ്പിച്ചാണ് സനീഷിന്റെ പോസ്റ്റ്.

allowfullscreen

ഏഷ്യാനെറ്റ് ന്യൂസില്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന കെ.പി.ജയദീപ് ആണ് റിലയന്‍സ് ഉടമസ്ഥതയിലുള്ള ന്യൂയ് 18 ചാനലിന്റെ സീനിയര്‍ എഡിറ്റര്‍. മനോരമ ന്യൂസില്‍ നിന്നെത്തിയ ശ്രീലാല്‍. ഇന്ത്യാവിഷന്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന ബി.ദിലീപ് കുമാര്‍ എന്നിവരും ന്യൂസ് 18 കേരളയുടെ വാര്‍ത്താവിഭാഗത്തിന്റെ തലപ്പത്തുണ്ട്. എങ്കിലും മലയാളത്തിലെ വാര്‍ത്താ ചാനലുകളോട് മത്സരിക്കാന്‍ ഇതുവരെ ന്യൂസ് 18ന് സാധിച്ചിരുന്നില്ല. മുന്‍നിര അവതാരകരുടെ കുറവായിരുന്നു ചാനലിന്റെ മത്സരക്ഷമതയെ ബാധിച്ചത്. പുതിയ അവതാരകര്‍ രംഗത്തെത്തുന്നതോടെ സാന്നിധ്യമറിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ന്യൂസ് 18 കേരള.