‘സ്ത്രീത്വത്തിനു വേണ്ടി വാദിക്കുന്നത് സ്ത്രീയുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുമെന്ന് പറഞ്ഞയാളോ’; ചാനല്‍ ചര്‍ച്ചയില്‍ ഉത്തരം മുട്ടി മേജര്‍ രവി; വീഡിയോ കാണാം

നടി ആക്രമണത്തിനിരയായ സംഭവത്തില് സ്ത്രീസുരക്ഷയ്ക്കു വേണ്ടി പ്രതികരിച്ച മേജര് രവിക്ക് ചാനല് ചര്ച്ചയില് ഉത്തരം മുട്ടി. ആക്രമണത്തില് രോഷത്തോടെ പ്രതികരിച്ച താങ്കള് തന്നെ സ്ത്രീത്വത്തെ അപമാനിക്കുന്ന നിലപാടെടുത്തയാളാണെന്നും യഥാര്ത്ഥത്തില് പുരുഷന്റെ മനോഭാവമാണ് മാറേണ്ടതെന്നും അവതാരകനായ ശരത് പറഞ്ഞതോടെ മറുപടി പറയാന് മേജര് രവി ബുദ്ധിമുട്ടുകയായിരുന്നു.
 

തിരുവനന്തപുരം: നടി ആക്രമണത്തിനിരയായ സംഭവത്തില്‍ സ്ത്രീസുരക്ഷയ്ക്കു വേണ്ടി പ്രതികരിച്ച മേജര്‍ രവിക്ക് ചാനല്‍ ചര്‍ച്ചയില്‍ ഉത്തരം മുട്ടി. ആക്രമണത്തില്‍ രോഷത്തോടെ പ്രതികരിച്ച താങ്കള്‍ തന്നെ സ്ത്രീത്വത്തെ അപമാനിക്കുന്ന നിലപാടെടുത്തയാളാണെന്നും യഥാര്‍ത്ഥത്തില്‍ പുരുഷന്റെ മനോഭാവമാണ് മാറേണ്ടതെന്നും അവതാരകനായ ശരത് പറഞ്ഞതോടെ മറുപടി പറയാന്‍ മേജര്‍ രവി ബുദ്ധിമുട്ടുകയായിരുന്നു.

സിന്ധു സൂര്യകുമാറിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പും എന്ന് പറഞ്ഞസംഭവമാണ് ന്യൂസ് 18 ചര്‍ച്ചയില്‍ അവതാരകനായ ശരത് ഉന്നയിച്ചത്. ക്വട്ടേഷനെടുക്കുന്ന കുറ്റവാളിയായാലും മലയാളികള്‍ ഏറെ ബഹുമാനിക്കുന്ന സംവിധായകനായാലും മനോഭാവമാണ് മാറേണ്ടതെന്ന് ശരത് പറഞ്ഞു. അതോടെ ഈ സംഭവത്തില്‍ ചില സംസ്‌കാരങ്ങള്‍ക്കെതിരായാണ് താന്‍ സംസാരിച്ചതെന്ന് പറഞ്ഞ് മേജര്‍ രവി ന്യായീകരിക്കാന്‍ തുടങ്ങി.

എന്നാല്‍ കാര്‍ക്കിച്ചു തുപ്പും എന്നാണ് താങ്കള്‍ പറഞ്ഞതെന്നും പള്‍സര്‍ സുനിയും മറ്റൊരര്‍ത്ഥത്തില്‍ അതുതന്നെയാണ് ചെയ്തതെന്ന് അവതാരകന്‍ തിരിച്ചടിച്ചു. ആരെ തുപ്പുമെന്നാണ് പറഞ്ഞിരിക്കുന്നതെന്ന്‌ന വ്യക്തമാക്കണമെന്ന ആവശ്യമാണ് ഇതിനു മറുപടിയായി മേജര്‍ രവി ഉന്നയിച്ചത്. സ്ത്രീത്വത്തിനു നേരെയല്ലെങ്കില്‍ താങ്കള്‍ക്ക് പറയാം കുറ്റബോധമുണ്ടെങ്കില്‍ തിരുത്താമെന്ന് ശരത് പറഞ്ഞതോടെ മറുപടിക്ക് മുങ്ങിത്തപ്പിയ മേജര്‍ രവി ഒടുവില്‍ അവതാരകയ്‌ക്കെതിരെ വ്യക്തിപരമായ ആക്രമണം നടത്തിയിട്ടില്ലെന്നും അവര്‍ക്ക് അങ്ങനെ തോന്നിയിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നു എന്നു പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു.

‘നീയൊക്കെ ആണ്‍പിള്ളേരോട് കളിക്കെടാ പിടിയിലാകുന്നതിനു മുമ്പ് ആണുങ്ങളുടെ കയ്യില്‍ പെടാതിരിക്കാന്‍ നോക്കിക്കോടാ’ എന്നായിരുന്നു കൊച്ചി സംഭവത്തില്‍ മേജര്‍ രവി ഫേസ്ബുക്കില്‍ പ്രതികരിച്ചത്. ദുര്‍ഗാദേവിയെ അപമാനിച്ച അവതാരകയുടെ മുഖത്ത് അനുമതി ലഭിച്ചാല്‍ കാറിത്തുപ്പുമെന്നായിരുന്നു മേജര്‍ രവി മുമ്പ് പറഞ്ഞത്. ജെഎന്‍യുവില്‍ ദുര്‍ഗാ ദേവിയെ അപമാനിച്ചു എന്ന സംഘപരിവാര്‍ പ്രചാരണത്തിലാണ് ഏഷ്യാനെറ്റ് അവതാരകയായ സിന്ധു സൂര്യകുമാറിനെതിരെ പേര് വെക്കാതെ മേജര്‍ രവി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്.

വീഡിയോ കാണാം

allowfullscreen