ഇന്ത്യയുടെ ഭൂപടം തെറ്റായി നൽകി; അൽ ജസീറ ചാനലിന് കാരണം കാണിക്കൽ നോട്ടീസ്

പ്രമുഖ അന്താരാഷ്ട്ര ചാനലായ അൽ ജസീറയ്ക്ക് കേന്ദ്രത്തിന്റെ കാരണം കാണിക്കൽ നോട്ടീസ്. വാർത്താ റിപ്പോർട്ടുകൾക്കിടെ ഇന്ത്യയുടെ ഭൂപടം തെറ്റായി നൽകിയതിനെതിരെയാണ് നടപടി. ജമ്മു കശ്മീരിന്റെ ചിലഭാഗങ്ങൾ ഇന്ത്യൻ അതിർത്തിക്ക് പുറത്തായാണ് കഴിഞ്ഞ വർഷം ചാനൽ പ്രദർശിപ്പിച്ച ഭൂപടത്തിൽ നൽകിയത്. ഒന്നിലധികം തവണ ഇതാവർത്തിച്ചിരുന്നു.
 

ന്യൂഡൽഹി: പ്രമുഖ അന്താരാഷ്ട്ര ചാനലായ അൽ ജസീറയ്ക്ക് കേന്ദ്രത്തിന്റെ കാരണം കാണിക്കൽ നോട്ടീസ്. വാർത്താ റിപ്പോർട്ടുകൾക്കിടെ ഇന്ത്യയുടെ ഭൂപടം തെറ്റായി നൽകിയതിനെതിരെയാണ് നടപടി. ജമ്മു കശ്മീരിന്റെ ചിലഭാഗങ്ങൾ ഇന്ത്യൻ അതിർത്തിക്ക് പുറത്തായാണ് കഴിഞ്ഞ വർഷം ചാനൽ പ്രദർശിപ്പിച്ച ഭൂപടത്തിൽ നൽകിയത്. ഒന്നിലധികം തവണ ഇതാവർത്തിച്ചിരുന്നു.

കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയമാണ് അൽ ജസീറ ചാനലിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. സർവേയർ ജനറൽ ഓഫ് ഇന്ത്യ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാരിന്റെ നടപടി. 1994-ലെ കേബിൾ ടിവി നെറ്റ്‌വർക്ക് നിയമമനുസരിച്ച് ഒരു രാജ്യത്തിന്റെ ഏകീകരണത്തെ ബാധിക്കുന്ന തരത്തിലുള്ള പരിപാടികളൊന്നും സംപ്രേക്ഷണം ചെയ്തു കൂടാ എന്നാണ്. എന്നാൽ നോട്ടീസ് സംബന്ധിച്ച് ചാനൽ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.