ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കുന്നില്ല; സൂര്യ ടിവി ജീവനക്കാര്‍ സമരം ശക്തമാക്കുന്നു

തങ്ങളുടെ ആവശ്യങ്ങള് പരിഗണിക്കാത്തതിനെതിരേ സൂര്യ ടിവി ജീവനക്കാര് സമരം ശക്തമാക്കുന്നു. സൂര്യ ടിവിയുടെ 18-ാം ജന്മദിനമായ ഇന്ന് കൊച്ചിയിലെ ഓഫീസിനു മുന്നില് ജീവനക്കാര് കുത്തിയിരുന്നു പ്രതിഷേധിച്ചു. ശമ്പളവര്ദ്ധനവുള്പ്പെടെയുള്ള ആവശ്യങ്ങള് ഉന്നയിച്ചു കൊണ്ട് ജീവനക്കാര് കുറച്ചുകാലമായി പ്രക്ഷോഭത്തിന്റെ പാതയിലാണ്.
 

കൊച്ചി: തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാത്തതിനെതിരേ സൂര്യ ടിവി ജീവനക്കാര്‍ സമരം ശക്തമാക്കുന്നു. സൂര്യ ടിവിയുടെ 18-ാം ജന്മദിനമായ ഇന്ന് കൊച്ചിയിലെ ഓഫീസിനു മുന്നില്‍ ജീവനക്കാര്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ശമ്പളവര്‍ദ്ധനവുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ജീവനക്കാര്‍ കുറച്ചുകാലമായി പ്രക്ഷോഭത്തിന്റെ പാതയിലാണ്.

5000 രൂപ മുതല്‍ 8000 രൂപ വരെയാണ് ജീവനക്കാര്‍ക്ക് ശമ്പളമായി ലഭിക്കുന്നത്. അടിസ്ഥാന ശമ്പളം പോലും നിഷേധിക്കപ്പെടുന്നതാണ് ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങാന്‍ കാരണം. ആവശ്യങ്ങള്‍ മാനേജ്‌മെന്റ് ഗൗനിക്കാത്തതില്‍ പ്രതിഷേധിച്ച് സിഇഒയെയും എച്ച്ആര്‍ മാനേജരെയും ജീവനക്കാര്‍ കഴിഞ്ഞ മാസം കൊച്ചിയിലെ ഓഫീസില്‍ ഉപരോധിച്ചിരുന്നു.

ഓണത്തിന് ബോണസ് നല്‍കാന്‍ ചാനല്‍ അധികൃതര്‍ വിസമ്മതിച്ചതായിരുന്നു പ്രതിഷേധത്തിന് കാരണമായത്. സമരത്തേത്തുടര്‍ന്ന് ചെറിയ തുക ബോണസായി നല്‍കിയെങ്കിലും ശമ്പള വര്‍ദ്ധനവ്, കാന്റീന്‍ തുടങ്ങിയ അടിസ്ഥാനാവശ്യങ്ങള്‍ പരിഗണിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകാത്ത സാഹചര്യത്തില്‍ സമരരീതി മാറ്റാനാണ് പദ്ധതിയെന്ന് ജീവനക്കാര്‍ പറഞ്ഞു.