ഹുസൈന്റെ വിഖ്യാത ചിത്രം ‘മൂന്ന് കുതിരകൾ’ ലേലത്തിന്

ഇന്ത്യയിലെ എട്ടാം നൂറ്റാണ്ടിനും ഇരുപതാം നൂറ്റാണ്ടിനും ഇടയിലുളള വിശ്രുത ചിത്രങ്ങൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണാവസരം. ചിത്രങ്ങളുടെ ലേലം വെളളിയാഴ്ച ഡൽഹിയിലെ ഇംപീരിയൽ ഹോട്ടലിൽ നടക്കും. ബംഗാൾ സ്കൂൾ ഓഫ് ആർട്ടിലെ നന്ദലാൽ ബോസ്, മഹാരാഷ്ട്ര സ്വാതന്ത്ര്യ സമരസേനാനി രാധാ ദേവി ഗോയങ്ക തുടങ്ങിയ പ്രശസ്തരുടെ ചിത്രങ്ങളാണ് ലേലത്തിനെത്തുന്നത്.
 | 
ഹുസൈന്റെ വിഖ്യാത ചിത്രം ‘മൂന്ന് കുതിരകൾ’ ലേലത്തിന്

ഇന്ത്യയിലെ എട്ടാം നൂറ്റാണ്ടിനും ഇരുപതാം നൂറ്റാണ്ടിനും ഇടയിലുളള വിശ്രുത ചിത്രങ്ങൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണാവസരം. ചിത്രങ്ങളുടെ ലേലം വെളളിയാഴ്ച ഡൽഹിയിലെ ഇംപീരിയൽ ഹോട്ടലിൽ നടക്കും. ബംഗാൾ സ്‌കൂൾ ഓഫ് ആർട്ടിലെ നന്ദലാൽ ബോസ്, മഹാരാഷ്ട്ര സ്വാതന്ത്ര്യ സമരസേനാനി രാധാ ദേവി ഗോയങ്ക തുടങ്ങിയ പ്രശസ്തരുടെ ചിത്രങ്ങളാണ് ലേലത്തിനെത്തുന്നത്.

പ്രശസ്ത ചിത്രകാരൻ എം.എഫ്.ഹുസൈൻ മുൻ ഇന്ത്യൻ സുന്ദരിയും നടിയുമായ നമ്രത ശിരോദ്കർ ബാബുവിന് സമ്മാനിച്ച മൂന്ന് കുതിരകൾ എന്ന വിഖ്യാത ചിത്രമാണ് ലേലത്തിന്റെ മുഖ്യ ആകർഷണം. മൂന്ന് കുതിരകളെക്കൂടാതെ ഹുസൈന്റെ പ്രശസ്തമായ സ്ത്രീ പരമ്പരകളും ലേലത്തിനുണ്ട്.

പ്രശസ്ത നാടകനടൻ മുഹമ്മദ് അലി ബെയാഗിന് ഹുസൈൻ സമ്മാനിച്ച1977ലെ എണ്ണച്ഛായ ചിത്രത്തിന് ഏകദേശം ഒന്നരക്കോടി രൂപയാണ് മതിപ്പ് വില. കഴിഞ്ഞ വർഷം നടന്ന ലേലത്തിൽ 23.7 കോടി രൂപയ്ക്ക് വിറ്റ് പോയ ചിത്രത്തിന്റെ സ്രഷ്ടാവ് വാസുദേവോ ഗെയ്തനോഡിന്റെയും ചിത്രങ്ങൾ ലേലത്തിനുണ്ട്. ആസ്വാദകർക്ക് നാളെ മുതൽ ചിത്രങ്ങൾ കാണാനുളള അവസരമുണ്ട്.