‘എന്റെ കറുത്ത വരകൾ’ ചിത്രപ്രദർശനം 14 മുതൽ

മാധ്യമ പ്രവർത്തകനായ റോളി സൈമൺ വരച്ച രേഖാ ചിത്രങ്ങളുടെ പ്രദർശനം 14 മുതൽ 17 വരെ തൃശൂർ ലളിതകലാ അക്കാദമി ഹാളിൽ നടക്കും. 'എന്റെ കറുത്ത വരകൾ' എന്ന പേരിട്ടിരിക്കുന്ന പ്രദർശനത്തിൽ അൻപതോളം ചിത്രങ്ങളാണുള്ളത്.
 | 
‘എന്റെ കറുത്ത വരകൾ’ ചിത്രപ്രദർശനം 14 മുതൽ

തൃശൂർ: മാധ്യമ പ്രവർത്തകനായ റോളി സൈമൺ വരച്ച രേഖാ ചിത്രങ്ങളുടെ പ്രദർശനം 14 മുതൽ 17 വരെ തൃശൂർ ലളിതകലാ അക്കാദമി ഹാളിൽ നടക്കും. ‘എന്റെ കറുത്ത വരകൾ’ എന്ന പേരിട്ടിരിക്കുന്ന പ്രദർശനത്തിൽ അൻപതോളം ചിത്രങ്ങളാണുള്ളത്.

തൃശൂർ പറപ്പൂർ സ്വദേശിയായ റോളി സൈമൺ മഴവിൽ മനോരമയിലെ ഗ്രാഫിക് ഡിസൈനറാണ്. ‘മഴ നനയുന്ന വീട്’ എന്ന കവിതാ സമാഹാരത്തിന് അസീസി അവാർഡ്, ചിലങ്ക പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.