കൊച്ചിയിൽ സെലിബ്രിറ്റി വാക്‌സ് മ്യൂസിയം; വി.എസിന്റെ മെഴുകു പ്രതിമ തയ്യാറായി

പ്രശസ്ത മെഴുകു പ്രതിമാ ശിൽപി സുനിൽ കണ്ടല്ലൂരിന്റെ നേതത്വത്തിൽ കൊച്ചിയിൽ സെലിബ്രിറ്റി വാക്സ് മ്യൂസിയം ഒരുങ്ങുന്നു. പുണെ ലൊണാവാലയിലെ മെഴുകു പ്രതിമാ മ്യൂസിയത്തിന്റെ ശാഖയാണ് കേരളത്തിൽ തുടങ്ങുന്നത്. കേരളത്തിലെ ആദ്യ ശാഖ എറണാകുളം മറൈൻ ഡ്രൈവിൽ തുടങ്ങുന്നതിനു ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.
 | 

കൊച്ചിയിൽ സെലിബ്രിറ്റി വാക്‌സ് മ്യൂസിയം; വി.എസിന്റെ മെഴുകു പ്രതിമ തയ്യാറായി
കൊച്ചി: പ്രശസ്ത മെഴുകു പ്രതിമാ ശിൽപി സുനിൽ കണ്ടല്ലൂരിന്റെ നേതത്വത്തിൽ കൊച്ചിയിൽ സെലിബ്രിറ്റി വാക്‌സ് മ്യൂസിയം ഒരുങ്ങുന്നു. പുണെ ലൊണാവാലയിലെ മെഴുകു പ്രതിമാ മ്യൂസിയത്തിന്റെ ശാഖയാണ് കേരളത്തിൽ തുടങ്ങുന്നത്. കേരളത്തിലെ ആദ്യ ശാഖ എറണാകുളം മറൈൻ ഡ്രൈവിൽ തുടങ്ങുന്നതിനു ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.

18000 സ്‌ക്വയർഫീറ്റ് വിസ്താരമുള്ള മ്യൂസിയത്തിൽ 50 ഓളം ശിൽപങ്ങളാണ് തുടക്കത്തിൽ ഉണ്ടാവുക. ദേശീയ അന്തദേശീയ പ്രമുഖർക്ക് പുറമേ കേരളത്തിൽ നിന്നുള്ളവരുടെ ശിൽപ്പങ്ങളും ഇവിടെയുണ്ടാകും. ഇതിന്റെ ഭാഗമായി നിർമ്മിച്ച പ്രതിപക്ഷ നേതാവ് വി.എസ് അച്ചുതാനന്ദന്റെ മെഴുക് ശിൽപം ഇന്നലെ തിരുവന്തപുരത്ത് അനാച്ഛാദനം ചെയ്തു.

കൊച്ചിയിൽ സെലിബ്രിറ്റി വാക്‌സ് മ്യൂസിയം; വി.എസിന്റെ മെഴുകു പ്രതിമ തയ്യാറായി
രണ്ടു മാസം മുൻപാണ് അച്യുതാനന്ദന്റെ ശരീര അളവുകളും ഫോട്ടോകളും സുനിൽ കണ്ടല്ലൂർ പകർത്തിയത്. മുഖ്യമന്ത്രിയായിരിക്കെ വി.എസിന്റെ അളവുകൾ എടുത്തിരുന്നെങ്കിലും അതു വേണ്ടത്ര ശരിയായിരുന്നില്ല. ഇതേത്തുടർന്ന് വീണ്ടും അളവെടുക്കുകയായിരുന്നു. അച്യുതാനന്ദൻ നേരിട്ടെത്തിയാണ് ഇന്നലെ പ്രതിമ അനാച്ഛാദനം ചെയ്തത്. ഒരു മാസം കൊണ്ടാണ് പ്രതിമയുടെ നിർമ്മാണം പൂർത്തിയായത്. മൂന്നുലക്ഷം രൂപ ചെലവായി.

നാലുവർഷം മുമ്പ് ഉമ്മൻചാണ്ടിയുടെ പ്രതിമയും സുനിൽ നിർമ്മിച്ചിരുന്നു. സെലിബ്രിറ്റി വാക്‌സ് മ്യൂസിയത്തിന്റെ ഉദ്ഘാടനം ബുധനാഴ്ചയാണ്. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ, മോദി എന്നിവരുടേതുൾപ്പെടെയുള്ള ശിൽപ്പങ്ങളാണ് മ്യൂസിയത്തിൽ ഉണ്ടാവുകയെന്ന് സുനിൽ പറഞ്ഞു.