ബിയോൺസ് വീണ്ടും അമ്മയാകുന്നു?

പോപ്പ് താരം ബിയോൺസ് വീണ്ടും അമ്മയാകുന്നു. ബിയോൺസിന്റെ ഭർത്താവും റപ്പാറുമായ ജയ്സി തന്റെ ബീച്ച് ഈസ് ബെറ്റർ എന്ന ഗാനത്തിന്റെ വരികൾ മാറ്റി പാടിയാണ് ആരാധകർക്ക് സൂചന നൽകിയത്. എന്നാൽ താരങ്ങൾ ഇതുവരെ വാർത്തയെപറ്റി പ്രതികരിച്ചിട്ടില്ല. 2008-ൽ വിവാഹിതരായ താര ദമ്പതികൾക്ക് ഒരു മകളുണ്ട്.
 | 

ബിയോൺസ് വീണ്ടും അമ്മയാകുന്നു?
പോപ്പ് താരം ബിയോൺസ് വീണ്ടും അമ്മയാകുന്നു. ബിയോൺസിന്റെ ഭർത്താവും റപ്പാറുമായ ജയ്‌സി തന്റെ ബീച്ച് ഈസ് ബെറ്റർ എന്ന ഗാനത്തിന്റെ വരികൾ മാറ്റി പാടിയാണ് ആരാധകർക്ക് സൂചന നൽകിയത്. എന്നാൽ താരങ്ങൾ ഇതുവരെ വാർത്തയെപറ്റി പ്രതികരിച്ചിട്ടില്ല. 2008-ൽ വിവാഹിതരായ താര ദമ്പതികൾക്ക് ഒരു മകളുണ്ട്.

പോപ്പ് ലോകത്തെ താര ദമ്പതികളായ ബിയോൺസും ജയ്‌സിയും വേർപിരിയലിന്റെ വക്കോളം എത്തിനിൽക്കുന്നുവെന്നതായിരുന്നു ഹോളിവുഡ് ലോകത്തെ ഗോസിപ്പുകാരുടെ കണ്ടെത്തലുകൾ. ബിയോൺസിന്റെ സഹോദരി സൊലാഞ്ചെയും ജയ്‌സിയും തമ്മിലുള്ള വഴക്ക് കൂടി ആയപ്പോൾ വിവാഹമോചന വാർത്തകൾ ഹോളീവുഡ് ലോകം ഏതാണ്ടുറപ്പിച്ചു. എന്നാൽ ഇപ്പോൾ ഗോസിപ്പുകാരെ ഞെട്ടിച്ചുകൊണ്ട് ബിയോൺസ് വീണ്ടും അമ്മയാകാൻ പോകുന്നുവെന്ന വാർത്ത പുറത്ത് വന്നിരിക്കുകയാണ്.

2011-ൽ ബിയോൺസ് ഗർഭിണിയാണെന്ന വാർത്ത ഒരു സെക്കന്റിൽ ഏറ്റവും അധികം പ്രാവശ്യം ട്വീറ്റ് ചെയ്തതിന്റെ പേരിൽ ഗിന്നസ് ബുക്കിൽ കയറിയിരുന്നു. അന്ന് ഒരു സെക്കന്റിൽ 8,868 പേരാണ് ബിയോൺസിന്റെ ‘ഗർഭ’ വാർത്തയോട് പ്രതികരിച്ചത്. കൂടാതെ 2011 ഓഗസ്റ്റിലെ അവസാന ആഴ്ച്ച ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിൾ ചെയ്ത് നോക്കിയതും ബിയോൺസിന്റെ ‘ഗർഭ’ വാർത്തയായിരുന്നു.