‘ചുംബനം സമരം ഇടതുപക്ഷം’: ചിന്ത ജെറോമിന്റെ പുസ്തകം പ്രകാശനം ചെയ്തു

എസ്.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോമിന്റെ 'ചുംബനം സമരം ഇടുപക്ഷം' എന്ന പുസ്തകം നാളെ പ്രകാശനം ചെയ്യും. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി കവി പ്രഭാ വർമക്ക് നൽകിയാണ് പുത്സകത്തിന്റെ പ്രകാശനം. കൊല്ലം വൈഎംസിഎ ഹാളിൽ ഉച്ചക്ക് രണ്ട് മണിക്കാണ് പ്രകാശന ചടങ്ങ്. സിതാര പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന പുസ്തകത്തിന് 60 രൂപയാണ് വില. ലൈബ്രറി കൗൺസിൽ കൊല്ലം ജില്ലാ പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ പുസ്തകം പരിചയപ്പെടുത്തും. നോവലിസ്റ്റ് വി.ജെ. ജയിംസ് പങ്കെടുക്കും.
 | 
‘ചുംബനം സമരം ഇടതുപക്ഷം’: ചിന്ത ജെറോമിന്റെ പുസ്തകം പ്രകാശനം ചെയ്തു

 

കൊല്ലം: എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയേറ്റംഗം  ചിന്ത ജെറോമിന്റെ ‘ചുംബനം സമരം ഇടുപക്ഷം’ എന്ന പുസ്തകം പ്രകാശനം ചെയ്തു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി കവി പ്രഭാ വർമക്ക് നൽകിയായിരുന്നു പുസ്തകത്തിന്റെ പ്രകാശനം. കൊല്ലം വൈ.എം.സി.എ ഹാളിലായിരുന്നു പ്രകാശന ചടങ്ങ്. സിതാര പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന പുസ്തകത്തിന് 60 രൂപയാണ് വില.

ചുംബനസമരത്തെ തുടർന്ന് സമൂഹത്തിലും സോഷ്യൽ മീഡിയയിലും ഉണ്ടായ മാറ്റത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളും കാഴ്ചപ്പാടുകളുമാണ് തന്റെ ആദ്യ പുസ്തകത്തിൽ പങ്കുവെയ്ക്കുന്നതെന്ന് ചിന്ത പറഞ്ഞു. ഫാസിസത്തെ എതിർക്കുന്നതിനുള്ള സമര മാർഗ്ഗങ്ങളും അത് മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളെക്കുറിച്ചുള്ള പഠനങ്ങളും പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു. ചുംബന സമരത്തിന്റെ ഇടതു കാഴ്ചപ്പാടുകളെക്കുറിച്ചും പുസ്തകം ചർച്ച ചെയ്തിരിക്കുന്നുവെന്ന് ചിന്ത ജെറോം ന്യൂസ് മൊമന്റിസോട് പറഞ്ഞു.

ചുംബനസമരം പോലുള്ള അരാജക സമരങ്ങളല്ല ഫാസിസത്തിനുള്ള മറുപടിയെന്ന് ചിന്ത ജെറോം പറഞ്ഞു. മാധ്യമങ്ങളും ജനങ്ങളും ചുംബനത്തെക്കുറിച്ചാണ് സംസാരിച്ചത്. അവർ സമരം നടക്കാനുണ്ടായ കാരണങ്ങളെക്കുറിച്ച് ചിന്തിച്ചില്ല. വർഗ്ഗീയ-സദാചാര ശക്തികളുടെ ഏകോപനം മാത്രമാണ് ചുംബന സമരംകൊണ്ട് സമൂഹത്തിന് ലഭിച്ചത്. അത്തരത്തിൽ നോക്കുകയാണെങ്കിൽ ചുംബന സമരം നെഗറ്റീവ് ഇംപാക്ടാണ് ഉണ്ടാക്കിയതെന്നും ചിന്ത പറഞ്ഞു.