സസ്‌പെൻസിൽ കോർത്തെടുത്ത ലൗ കിൽസെന്ന ത്രില്ലർ

ഇസ്മിത ടാൻഡൻ എഴുതിയ ത്രില്ലർ കൃതിയാണ് ലൗ കിൽസ്. മൊണൊലെ എന്ന ചെറിയ പട്ടണത്തിലുള്ള തൈവിൽ എന്ന ഡീ അഡിക്ഷൻ സെന്ററിനെ കേന്ദ്രീകരിച്ചാണ് കഥ പുരോഗമിക്കുന്നത്. നിഗൂഢമായ സാഹചര്യങ്ങളിൽ മരണമടഞ്ഞ മദ്യപാനിയായ ഒരാളുടെ മകനായ ജോണി വിൽ ആണ് ഈ സ്ഥാപനം നടത്തുന്നത്. പ്രശസ്തരായ വ്യക്തികൾക്കും പണക്കാർക്കും വേണ്ടിയുള്ള ഡിഅഡിക്ഷൻ സെന്ററാണിത്. വളരെ പരുഷമായി പെരുമാറുന്ന ഒരു മനുഷ്യനാണ് ജോണി. എന്നാൽ താൻ ചെയ്യുന്ന പ്രവൃത്തി വളരെ നന്നായി ചെയ്യുന്ന ഒരു വ്യക്തിയുമാണിയാൾ. തന്റെ സ്ഥാപനത്തിലേക്കുള്ള കസ്റ്റമേർസിനെ ഇയാൾ തന്നെയാണ് സെലക്ട് ചെയ്യുന്നത്.
 | 

നഗരത്തിലെ ഒരു പ്രധാനപ്പെട്ട വ്യക്തിയുടെ മകളായ മീര കെർമാണിയുമായി ജോണി ബന്ധം പുലർത്തിയിരുന്നു. വളരെ അതിശയകരമായ ഒരു ബന്ധമാണ് ഇവർക്കിടയിലുള്ളത്. എന്നാൽ അപരിചിതമായ പരിതസ്ഥിതികളിലൂടെ അവർക്ക് കടന്ന് പോകേണ്ടി വരുന്നു. മോർഫിൻ ഓവർഡോസായി കഴിച്ചതിനെത്തുടർന്ന് മീരയെ മരിച്ച നിലയിൽ കണ്ടെത്തുന്നു. ജോണിയുടെ സഹപ്രവർത്തകയായ സെറ ജോണിയെയും സാക്കിനെയും രഹസ്യമായി പ്രണയിച്ചിരുന്നു. ജോണിയാണ് മീരയെ കൊന്നതെന്ന് ഓഫീസർ റേ സംശയിക്കുന്നുണ്ട്. ജോണിയുടെ അർധസഹോദരൻ ഇൻസ്‌പെക്ടറുടെ കൈയിൽ നിന്ന് ജോണിയെ രക്ഷിക്കാൻ ശ്രമിക്കുന്നുമുണ്ട്.

ഇതേസമയം, ജോണിയുടെ അമ്മായിയായ അഡെലെ തന്റെ മകനായ സാക്കിന് വേണ്ടി സ്വത്തവകാശം നേടാൻ ശ്രമിക്കുന്നുണ്ട്. ഇത്തരത്തിൽ വ്യത്യസ്തമായ അജൻഡകളോടെ മുന്നോട്ട് നീങ്ങുന്ന നിരവധി കഥാപാത്രങ്ങളിലൂടെയാണ് ലൗ കിൽസിന്റെ കഥ പുരോഗമിക്കുന്നത്. ഓരോ കഥാപാത്രങ്ങളുടെ കാഴ്ചപ്പാടിലൂടെയാണ് വിവിധ അധ്യായങ്ങൾ എഴുതിയിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ അവസാനം വരെ സസ്‌പെൻസ് നിലനിർത്തിക്കൊണ്ട് എഴുതിയ ഒരു നല്ല ത്രില്ലറാണ് ലൗ കിൽസ്. ഹാർപർ കോളിൻസ് ഇന്ത്യ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിന്റെ  വില 299 രൂപയാണ്.