ദി നാരോ റോഡ് ടു ദി ഡീപ്പ് നോർത്ത്; ബുക്കർ പ്രൈസ് നേടിയ കൃതി

റിച്ചാർഡ് ഫ്ലാഗ്നറിന് 2014ലെ ബുക്കർ പ്രൈസ് നേടിക്കൊടുത്ത നോവലാണ് ദി നാരോ റോഡ് ടു ദി ഡീപ്പ് നോർത്ത്. 17ാം നൂറ്റാണ്ടിലെ ഹൈക്കു കവിയായ മാറ്റ്സുവോ ബാഷോയുടെ പ്രശസ്തകൃതിയിൽ നിന്നെടുത്തിട്ടുള്ള വരികളാണ് നോവലിന്റെ പേരിന് നിദാനമായത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന നോവലാണിത്.
 | 
ദി നാരോ റോഡ് ടു ദി  ഡീപ്പ് നോർത്ത്; ബുക്കർ പ്രൈസ് നേടിയ കൃതി

റിച്ചാർഡ് ഫ്‌ലാഗ്‌നറിന് 2014ലെ ബുക്കർ പ്രൈസ് നേടിക്കൊടുത്ത നോവലാണ് ദി നാരോ റോഡ് ടു ദി ഡീപ്പ് നോർത്ത്. 17ാം നൂറ്റാണ്ടിലെ ഹൈക്കു കവിയായ മാറ്റ്‌സുവോ ബാഷോയുടെ പ്രശസ്തകൃതിയിൽ നിന്നെടുത്തിട്ടുള്ള വരികളാണ് നോവലിന്റെ പേരിന് നിദാനമായത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന നോവലാണിത്.

ഓസ്‌ട്രേലിയൻ ഡോക്ടറായ ഡോറിഗോ ഇവാൻസ് ആണ് ഇതിലെ മുഖ്യകഥാപാത്രം.  സ്‌കോളർഷിപ്പോടെ പഠനങ്ങളെല്ലാം പൂർത്തിയാക്കിയ ഒരു മിടുമിടുക്കനായിരുന്നു ഡോറിഗോ. നല്ല കുടുംബത്തിലുള്ള പെൺകുട്ടിയുമായി അദ്ദേഹം ഇഷ്ടത്തിലാവുകയും അവർ ഭാവിജീവിതം ആലോചിക്കുകയും ചെയ്യുന്ന വേളയിലാണ് രണ്ടാം ലോക മഹായുദ്ധമുണ്ടായത്. യുദ്ധത്തോടെ അവരുടെ പദ്ധതികളെല്ലാം തകിടം മറിയുന്നു.  വേർപിരിയേണ്ടി വരികയും ചെയ്യുന്നു.

തുടർന്ന് അഡെലെയ്ഡിലേക്കാണ് ഡോറിഗോ എത്തിപ്പെടുന്നത്. അവിടെ വച്ച് അയാൾ തന്റെ അമ്മാവന്റെ ഭാര്യയുമായി പ്രണയത്തിലാകുകയും അതിന്റെ പേരിൽ വ്യഥകൾ അനുഭവിക്കുകയും ചെയ്യുന്നു. തുടർന്ന് അദ്ദേഹം മിഡിൽ ഈസ്റ്റിലേക്കെത്തുന്നു. അവസാനം ബർമയിലെ യുദ്ധത്തടവുകാർക്കുള്ള  ക്യാംപിൽ സേവനം ചെയ്യുന്നതിനായി ഡോറിഗൊ നിയോഗിക്കപ്പെടുന്നു. തീരെ വൃത്തിയില്ലാത്ത ആ ക്യാംപിൽ തടവ് പുള്ളികൾ രോഗബാധിതരായി പെട്ടെന്ന് മരണമടയുക പതിവായിരുന്നു. വളരെപ്പെട്ടെന്ന് തന്നെ അവിടുത്തെ ഏററവും മുതിർന്ന ഡോക്ടറായി മാറാൻ ഡോറിഗൊയ്ക്ക് സാധിച്ചു.

രണ്ടാം ലോക മഹായുദ്ധക്കാലത്ത് യുദ്ധത്തടവുകാരുടെ ക്യാംപിനെ യഥാതദമായി ചിത്രീകരിക്കുന്നതിൽ റിച്ചാർഡ് ഫ്‌ലാഗ്‌നർ വേണ്ടവിധം വിജയിച്ചില്ലെന്ന് പറയേണ്ടി വരും. അതിനാൽ ഓസ്‌ട്രേലിയയുടെയും ചരിത്രത്തിന്റെയും പശ്ചാത്തലത്തിലുള്ള ഈ നോവൽ എല്ലാവർക്കും ഇഷ്ടപ്പെടണെന്നുമില്ല. യുദ്ധം അവസാനിച്ചതിനെത്തുടർന്ന് ശേഷിച്ച യുദ്ധത്തടവുകാരെയും സ്വദേശങ്ങളിലേക്ക് മടക്കി അയക്കാൻ തുടങ്ങി. തുടർന്ന് ആ ക്യാംപിൽ ഡോറിഗോ ഇവാൻസും കൂട്ടരും ജപ്പാനീസ് സൈന്യവും കൊറിയൻ സൈന്യവും മാത്രം അവശേഷിച്ചിരുന്നു. ഇത്തരത്തിൽ യുദ്ധ പശ്ചാത്തലത്തിലൂടെയാണ് ഈ നോവൽ പുരോഗമിക്കുന്നത്. നിരവധി നാടകീയ മുഹുർത്തങ്ങളിലൂടെയാണ് നോവൽ കടന്ന് പോകുന്നത്.

ചിലരെ സംബന്ധിച്ചിടത്തോളം ഈ നോവൽ അറ്റമില്ലാത്ത ഒരു സംഗതിയായി തോന്നാം. അതിൽ അവർ സംതൃപ്തി കണ്ടെത്തുകയും ചെയ്യുന്നുണ്ട്. മുഖ്യ കഥാപാത്രത്തെക്കുറിച്ചും അയാളുടെ കാമുകിയെക്കുറിച്ചുമുള്ള നിരവധി ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അവശേഷിപ്പിച്ച് കൊണ്ടാണ് നോവൽ അവസാനിക്കുന്നത്.