കേരള സാഹിത്യ അക്കാദമി അവാർഡ് കെ.ആർ മീരയുടെ ആരാച്ചാറിന്

കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്കാരം പ്രശസ്ത സാഹിത്യകാരി കെ.ആർ മീരയുടെ ആരാച്ചാറിന് ലഭിച്ചു. കവിതാ വിഭാഗത്തിൽ കെ.ആർ ടോണിയുടെ മാ നിഷാദ പുരസ്കാരത്തിന് അർഹമായി. ആത്മകഥാ വിഭാഗത്തിൽ ഭാഗ്യലക്ഷ്മിയുടെ സ്വരഭേദത്തിനും അവാർഡ് ലഭിച്ചു.
 | 

കേരള സാഹിത്യ അക്കാദമി അവാർഡ് കെ.ആർ മീരയുടെ ആരാച്ചാറിന്
തിരുവനന്തപുരം:
കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്‌കാരം പ്രശസ്ത സാഹിത്യകാരി കെ.ആർ മീരയുടെ ആരാച്ചാറിന് ലഭിച്ചു. കവിതാ വിഭാഗത്തിൽ കെ.ആർ ടോണിയുടെ മാ നിഷാദ പുരസ്‌കാരത്തിന് അർഹമായി. ആത്മകഥാ വിഭാഗത്തിൽ ഭാഗ്യലക്ഷ്മിയുടെ സ്വരഭേദത്തിനും അവാർഡ് ലഭിച്ചു.

യൂസഫലി കേച്ചേരിക്കും എൻ.എസ് മാധവനും വിശിഷ്ടാംഗത്വവും ലഭിച്ചു. ചെറുകഥയ്ക്കുള്ള പുരസ്‌കാരം തോമസ് ജേക്കബിനും സാഹിത്യ വിമർശനത്തിനുള്ള പുരസ്‌കാരം സുനിൽ പി ഇളയിടത്തിനും ലഭിച്ചു.

മറ്റ് പുരസ്‌കാരങ്ങൾ-വൈജ്ഞാനിക സാഹിത്യം: ഡോ. കെ.രാജശേഖരൻ നായർ (സംസ്മൃതി ), നാടകം: റഫീഖ് മംഗലശ്ശേരി (ജിന്ന് കൃഷ്്ണൻ), യാത്രാവിവരണം: പി സുരേന്ദ്രൻ ( ഗ്രാമപാഥകൾ ഇന്ത്യൻ യാത്രകളുടെ പശ്ചാത്തലത്തിൽ), വിവർത്തനം എൻ മൂസക്കുട്ടി (യൂലീസസ്).