കേരള സർവ്വകലാശാല ലൈബ്രറിയിലെ പുസ്തകങ്ങൾ ഇനി ഓൺലൈൻ വഴി തിരയാം

കേരള സർവ്വകലാശാല ലൈബ്രറിയിലെ അറുപതിനായിരത്തോളം ലേഖനങ്ങളുടെ സൂചികയുമായി കേരള ഇൻഡെക്സ്്. മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള ലേഖനങ്ങളുടെയും ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും സൂചിക കേരള ഇൻഡെക്സിലൂടെ ലഭ്യമാകും.
 | 

കേരള സർവ്വകലാശാല ലൈബ്രറിയിലെ പുസ്തകങ്ങൾ ഇനി ഓൺലൈൻ വഴി തിരയാം
കൊച്ചി: കേരള സർവ്വകലാശാല ലൈബ്രറിയിലെ അറുപതിനായിരത്തോളം ലേഖനങ്ങളുടെ സൂചികയുമായി കേരള ഇൻഡെക്‌സ്. മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള ലേഖനങ്ങളുടെയും ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും സൂചിക കേരള ഇൻഡെക്‌സിലൂടെ ലഭ്യമാകും. 1984 മുതൽ 2014 വരെയുള്ള ലേഖനങ്ങളും മറ്റും സൂചികയാണ് കേരള ഇൻഡെക്‌സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ലേഖനത്തിന്റെ ഉള്ളടക്കം വായിക്കണമെങ്കിൽ സർവ്വകലാശാലാ ലൈബ്രറിയിൽ തന്നെ പോകണം. തലക്കെട്ട്, പ്രസിദ്ധീകരിച്ച തിയതി, ലേഖകന്റെ പേര് എന്നിവ ഓൺലൈനിൽ ലഭ്യമാകും.

മലയാളത്തിലെ മുപ്പതോളം ആനുകാലികങ്ങൾ, മൂന്നു ദിനപത്രങ്ങൾ, പത്തോളം ഇംഗ്ലീഷ് ആനുകാലികങ്ങൾ, രണ്ടു ദിനപത്രങ്ങൾ എന്നിവയാണ് ഇൻഡെക്‌സ് ചെയ്യുന്നത്. കേരളത്തിന്റെ ചരിത്രം, സംസ്‌കാരം, സാഹിത്യം, സാമ്പത്തികം, രാഷ്ട്രീയം, കല, വിദ്യാഭ്യാസം, ശാസ്ത്രം, ഭാഷ തുടങ്ങി നിരവധി വിഷയങ്ങളാണ് സൂചികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തിരച്ചിൽ എളുപ്പമാക്കാൻ ലേഖകന്റെ പേര്, തലക്കെട്ട്, വർഷം, വിഷയം തുടങ്ങിയ സെർച്ച് മാർഗങ്ങളും കേരള ഇൻഡെക്‌സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കെൽട്രോണിന്റെ ഐ.ടി. പാർട്ട്ണറായ ‘ബീഹൈവ് ഡിജിറ്റൽ കൺസെപ്റ്റ്‌സിന്റെ സഹായത്തോടെയാണ് സംവിധാനം തയ്യാറാക്കിയിരിക്കുന്നത്. ഡോകുമെന്റേഷൻ ആന്റ് ഇൻഫർമേഷൻ സർവ്വീസസ് വിഭാഗം തയ്യാറാക്കി ത്രൈമാസികമായിട്ടാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. ഗവേഷക വിദ്യാർത്ഥികൾക്ക് പുറമെ, എഴുത്തുകാർക്കും മാധ്യമപ്രവർത്തകർക്കും മികച്ച റഫറൻസിന് കേരള ഇൻഡക്‌സ് സഹായകരമാകും.