എം.ടി.വാസുദേവൻ നായർക്ക് തകഴി പുരസ്‌കാരം

ഈ വർഷത്തെ തകഴി പുരസ്കാരം മലയാളികളുടെ പ്രിയ എഴുത്തുകാരൻ എം.ടി.വാസുദേവൻ നായർക്ക്. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
 | 
എം.ടി.വാസുദേവൻ നായർക്ക് തകഴി പുരസ്‌കാരം

 

ആലപ്പുഴ: ഈ വർഷത്തെ തകഴി പുരസ്‌കാരം മലയാളികളുടെ പ്രിയ എഴുത്തുകാരൻ എം.ടി.വാസുദേവൻ നായർക്ക്. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. തകഴി ശങ്കരമംഗലത്ത് നടന്ന ജന്മദിനസമ്മേളനത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 25,000 രൂപയായിരുന്ന പുരസ്‌കാര തുക ഈ വർഷം മുതൽ അമ്പതിനായിരമാക്കി ഉയർത്തുകയാണെന്ന് ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അറിയിച്ചു. തകഴി ജന്മശതാബ്ദി സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവ്വഹിച്ചു.

1933 ജൂലൈ 15ന് പാലക്കാട് ജില്ലയിലെ കൂടല്ലൂരിലാണ് എം.ടി.വാസുദേവൻ നായർ ജനിച്ചത്. പാലക്കാട് വിക്ടോറിയ കോളേജിൽ ബിരുദ പഠനത്തിനിടെ ‘രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി. പാതിരാവും പകൽ വെളിച്ചവുമാണ് ആദ്യ നോവൽ. 1973 ൽ സംവിധാനം ചെയ്ത ‘നിർമാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം ലഭിച്ചു.

ജ്ഞാനപീഠ പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, ഓടക്കുഴൽ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 1996ൽ കാലിക്കറ്റ് സർവകലാശാല ബഹുമാന സൂചകമായി ഡി.ലിറ്റ് ബിരുദം സമ്മാനിച്ചു. 2005ൽ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു.