ബിയോൺസിന്റെ പുതിയ ഗാനം 7/11

പോപ്പ് ലോകത്തെ താര റാണി ബോയോൺസിന്റെ പുതിയ ഗാനം 7/11 പുറത്തിറങ്ങി. ഹോട്ടൽ മുറിയിൽ ചിത്രീകരിച്ചിരിക്കുന്ന രീതിയിലാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ബിയോൺസിന്റെ മകൾ ബ്ലൂ ഐവിയും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
 | 

പോപ്പ് ലോകത്തെ താര റാണി ബോയോൺസിന്റെ പുതിയ ഗാനം 7/11 പുറത്തിറങ്ങി. ഹോട്ടൽ മുറിയിൽ ചിത്രീകരിച്ചിരിക്കുന്ന രീതിയിലാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ബിയോൺസിന്റെ മകൾ ബ്ലൂ ഐവിയും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കഴിഞ്ഞ 21-ന് ബിയോൺസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ഗാനം ഇതുവരെ 2.2 കോടി ആളുകളാണ് കണ്ടത്. താരത്തിന്റെ അഞ്ചാമത്തെ സ്റ്റുഡിയോ ആൽബമായ ബിയോൺസ് പ്ലാറ്റിനം എഡിഷനിലെ പുറത്തിറങ്ങിയ ആറാമത്തെ സിംഗിളാണ് ഗാനം. ബിയോൺസും ഡീറ്റെയിൽസും ചേർന്നാണ് ഗാനം എഴുതിയിരിക്കുന്നത്.

പോപ്പ് ലോകത്തെ രാജ്ഞി എന്നറിയപ്പെടുന്ന ബിയോൺസ് 1990-കളുടെ അവസാനം ഡിസ്‌നി ബാലതാരമായാണ് സംഗീത ജീവിതം ആരംഭിച്ചത്. 2003-ൽ ആദ്യ ആൽബമായ ഡെയിഞ്ചറസ്‌ലി ഇൻ ലവോടെയാണ് ബിയോൺസ് പ്രശസ്തി ആർജിച്ചു തുടങ്ങിയത്. തുർന്ന് 2006-ൽ ബർത്ത്‌ഡേ, 2008-ൽ ഐ ആം സാഷാ ഫേർസ്, 2011-ൽ 4, 2013-ൽ ബിയോൺസ് എന്നിങ്ങനെ സൂപ്പർ ഹിറ്റായ അഞ്ച് ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

ഗ്രാമി പുരസ്‌കാരങ്ങൾ 17 പ്രാവശ്യവും, അമേരിക്കൻ മ്യൂസിക്ക് പുരസ്‌കാരം 10 പ്രാവശ്യവും, ബിൽബോർഡ് മ്യൂസിക്ക് പുരസ്‌കാരം 18 പ്രാവശ്യവും ബിയോൺസിനെ തേടി എത്തിയിട്ടുണ്ട്. 2013-ലും 2014-ലും ലോകത്തെ സ്വാധീനിച്ച 100 ആളുകളിൽ ഒരാളായി ടൈം മാസിക ബിയോൺസിനെ തെരഞ്ഞെടുത്തിരുന്നു. കൂടാതെ സംഗീത ലോകത്ത് ഏറ്റവും അധികം വരുമാനമുള്ള വനിത പോപ്പ് താരമാണ് ബിയോൺസ്.