ഒരു കോടി പിന്നിട്ട് ദേശീകലാകാർ

ഹിറ്റായി മുന്നേറുകയാണ് യോ യോ ഹണി സിങിന്റെ ദേശീകലാകാർ എന്ന ഗാനം. കഴിഞ്ഞ മാസം 26-ന് പുറത്തിറങ്ങിയ ദേശീകലാകാർ ഒരു കോടി ആളുകളാണ് ഇതുവരെ കണ്ടത്. പാട്ടും ഡയലോഗും കാർ ചെയ്സുമെല്ലാമുള്ള ഒമ്പത് മിനിട്ടുള്ള പഞ്ചാബി ഗാനം ഹണിയെ പ്രകീർത്തിക്കാനും, താൻ ഇന്റർനാഷണൽ പാട്ടുകാരനാണെന്ന് വരുത്തി തീർക്കാനുമുള്ള പാട്ടാണ് എന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു.
 | 
ഒരു കോടി പിന്നിട്ട് ദേശീകലാകാർ

ഹിറ്റായി മുന്നേറുകയാണ് യോ യോ ഹണി സിങിന്റെ ദേശീകലാകാർ എന്ന ഗാനം. കഴിഞ്ഞ മാസം 26-ന് പുറത്തിറങ്ങിയ ദേശീകലാകാർ ഒരു കോടി ആളുകളാണ് ഇതുവരെ കണ്ടത്. പാട്ടും ഡയലോഗും കാർ ചെയ്‌സുമെല്ലാമുള്ള ഒമ്പത് മിനിട്ടുള്ള പഞ്ചാബി ഗാനം ഹണിയെ പ്രകീർത്തിക്കാനും, താൻ ഇന്റർനാഷണൽ പാട്ടുകാരനാണെന്ന് വരുത്തി തീർക്കാനുമുള്ള പാട്ടാണ് എന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. തന്റെ നേർക്ക് വരുന്ന വിമർശനങ്ങൾക്കുള്ള മറുപടിയാണ് ഗാനത്തിന്റെ മികച്ച വിജയം എന്നാണ് ഹണി പറഞ്ഞത്.

ഒരു കോടി കാഴ്ച്ചക്കാരുള്ള ദേശീകലാകാറിന് ആറായിരത്തോളം കമന്റുകളും ലഭിച്ചിട്ടുണ്ട്. പുറത്തിറങ്ങി 12 മണിക്കൂറുകൾ കൊണ്ട് 2.42 ലക്ഷം ആളുകളായിരുന്നു ദേശീകലാകാർ കണ്ടത്. ഹണി സിങ് തന്നെയാണ് പാട്ടിന്റെ വരികൾ എഴുതി സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. ഡയറക്ടർ ഗിഫ്റ്റിയാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ടി സീരിസിന്റെ ബാനറിൽ ഭൂഷൺ കുമാർ നിർമ്മിച്ച വീഡിയോയിൽ ബോളിവുഡ് താരങ്ങളായ സോനാക്ഷി സിൻഹയും ഗുൽഷൻ ഗ്രോവറേയും കൂടാതെ ഹണി സിങും അഭിനയിക്കുന്നുണ്ട്. അഞ്ച് പാട്ടുകളുള്ള ആൽബത്തിലെ എല്ലാ ഗാനങ്ങളുടേയും ഓഡിയോ പുറത്തിറങ്ങിയെങ്കിലും ദേശീകലാകാർ എന്ന ഗാനത്തിന്റെ മാത്രമേ വീഡിയോ പുറത്തിറങ്ങിയിട്ടുള്ളു.