എട്ട് സംഗീതസംവിധായകർ ഒരുമിക്കുന്ന ജാംഗ്രാബ്

കൊച്ചിൻ ഹനീഫ ഫൗണ്ടേഷൻ, ഫെഫ്ക മ്യൂസിഷ്യൻ യൂണിയൻ ചേർന്നൊരുക്കുന്ന ജാംഗ്രാബ് സംഗീത സന്ധ്യ 27-ന് കോഴിക്കോട് അരങ്ങേറും. മലയാള സിനിമാ ലോകത്തെ അവശ കലാകാരന്മാരെയും അവരുടെ കുടുംബത്തേയും സഹായിക്കുന്നതിനായാണ് മലയാളത്തിലെ എട്ട് പ്രമുഖ സംഗീത സംവിധായകരെ ഉൾപ്പെടുത്തിയാണ് ജാംഗ്രാബ് എന്ന പരിപാടി സംഘടിപ്പിക്കുന്നത്.
 | 

ജാസി ഗിഫ്റ്റ്, അൽഫോൺസ് ജോസഫ്, മെജോ ജോസഫ്, ഗോപിസുന്ദർ, രാഹുൽ രാജ്, അഫ്‌സൽ യൂസഫ്, അനിൽ ജോൺസൺ, ബിജിബാൽ എന്നിവരാണ് ജാംഗ്രാബ് പങ്കെടുക്കുന്ന സംഗീതസംവിധായകൻ. എട്ടുപേരുടേയും പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്താണ് ജാംഗ്രാബ് എന്ന പേര് സ്വീകരിച്ചിരിക്കുന്നത്.

പ്രശസ്ത സിനിമ സംവിധായകൻ ഷാജൂൺ കാര്യാലാണ് ഷോ സംവിധാനം ചെയ്യുന്നത്. സിനിമാ മേഖലയിൽ കഷ്ടപെടുന്നവർക്ക് സഹായ ഹസ്തമെന്ന ലക്ഷ്യവുമായി രൂപീകൃതമായ കൊച്ചിൻ ഫനീഫ ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ സാമ്പത്തിക സ്വരൂപണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൂടാതെ ജാംഗ്രാബിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് ബാബുരാജ്, രഘുകുമാർ, ഗിരീഷ് പുത്തഞ്ചേരി, അഗസ്റ്റിൻ, ടി.എ ഷാഹിദ് എന്നിവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിന് ഉപയോഗിക്കും.