ബീബറിന് നല്ല മനുഷ്യനാകണം

പ്രശസ്തിയും പണവും വഴിപിഴപ്പിച്ച പോപ്പ് താരമാണ് ജസ്റ്റിൻ ബീബർ. തുടരെ തുടരെയുള്ള സൂപ്പർഹിറ്റ് ഗാനങ്ങൾ എവിടെ പോയാലും വട്ടം കൂടുന്ന ആരാധകർ, കുമിഞ്ഞു കൂടുന്ന പണം എല്ലാം ഒരു മനുഷ്യനെ പ്രലോഭനങ്ങളിലേയ്ക്ക് നയിക്കാൻ വേണ്ടതെല്ലാം ബീബറിന് 20 വയസിനുള്ളിൽ കൈവന്നു. പ്രശസ്തിയിൽ മതിമറന്ന് ബീബർ ചെന്നു ചാടാത്ത കുഴപ്പങ്ങളില്ല. അയൽക്കാർക്കും നാട്ടുകാർക്കും തുടങ്ങി എല്ലാവർക്കും ശല്യമായി മാറിയ ബീബർക്ക് വളരെ പെട്ടന്നാണ് തിരിച്ചടികൾ നേരിട്ടത്ത്. വിജയം കാണാത്ത ആൽബങ്ങൾ, തങ്ങളുടെ കുട്ടികളുടെ സ്വഭാവത്തെ പ്രതികൂലമായി സ്വാധീനിക്കുന്നു എന്ന കാണിച്ച് താരത്തെ നാട് കടത്തണം എന്ന് വരെ അമേരിക്കൻ ജനത ആവശ്യം, നഷ്ടപ്രണയം, പോലീസ് കേസുകൾ എന്നിങ്ങനെ കാര്യങ്ങൾ കൈവിട്ടുപോകുന്നു എന്ന് മനസിലാക്കിയ ബീബർക്ക് നല്ല മനുഷ്യനാകാൻ ആഗ്രഹം. അമേരിക്കൻ ടെലിവിഷൻ ടോക്ക് ഷോയായ എലനിൽ ബീബർ പറഞ്ഞതാണിത്. ഇത്രയും നാളും തന്നെ കുറ്റം പറഞ്ഞ ആളുകളെക്കൊണ്ട് നല്ലത് പറയിപ്പിക്കാനാണ് താൻ ഇനി ശ്രമിക്കുന്നത് എന്നാണ് താരം പറഞ്ഞിരിക്കുന്നത്.
 | 

തന്റെ ചെയ്തികൾക്കെല്ലാം ആരാധകരോട് മാപ്പ് ചോദിച്ചുകൊണ്ടൊരു വിഡിയോ പുറത്തിറക്കിയതിന്  പിന്നാലെയാണ് താരം ഇത്തരത്തിൽ പ്രസ്താവന നടത്തിയിരിക്കുന്നത്. ഇനി കുഴപ്പങ്ങളിൽ നിന്നും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറി നിൽക്കാൻ ബീബർ ആഗ്രഹിക്കുന്നു എന്നും നല്ലൊരു മനുഷ്യനായി മറ്റുള്ളവരെ സഹായിച്ച് മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നതെന്നുമാണ് അഭിമുഖത്തിൽ താരം പറയുന്നത്.

തന്റെ കരിയറിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനായി മദ്യവും ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതിയും ഉപേക്ഷിച്ച് പാട്ടിൽ മാത്രം ശ്രദ്ധ ചെലുത്തി നല്ല ഗായകനായും നല്ല മനുഷ്യനായും മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നതെന്നും ബീബർ  പറഞ്ഞു. അതിനിടെ ബീബറിന്റെ കാമുകിയായ സെലീന താരവുമായി പിരിഞ്ഞു എന്നും സെലീനയെ തിരിച്ചു കിട്ടാൻവേണ്ടിയാണ് ബീബർ ഇത്രയും കടുത്ത തീരുമാനങ്ങൾ എടുക്കുന്നതെന്നുമാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.