മാൻഡലിൻ വാദകൻ യു. ശ്രീനിവാസ് അന്തരിച്ചു

പ്രശസ്ത മാൻഡലിൻ വാദകൻ യു.ശ്രീനിവാസ്(45) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം.
 | 

മാൻഡലിൻ വാദകൻ യു. ശ്രീനിവാസ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത മാൻഡലിൻ വാദകൻ യു.ശ്രീനിവാസ്(45) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം.

1969 ഫെബ്രുവരി 28-ന് ആന്ധ്രപ്രദേശിലാണ് യു. ശ്രീനിവാസ് ജനിച്ചത്. മാൻഡലിനിൽ കർണാടക സംഗീതം വായിക്കുന്നതിനാണ് അദ്ദേഹം ശ്രദ്ധേയനായിട്ടുള്ളത്. 1998-ൽ പത്മശ്രീയും 2010-ൽ സംഗീത നാടക അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്. 1978-ൽ അരങ്ങേറ്റം നടത്തിയ ശ്രീനിവാസ് ഇന്ത്യക്ക് അകത്തും പുറത്തും നിരവധി സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.