സംഗീത സംവിധായകൻ എ.ജെ. ജോസഫ് അന്തരിച്ചു

സംഗീത സംവിധായകൻ എ.ജെ ജോസഫ് അന്തരിച്ചു. കോട്ടയത്തുവെച്ചായിരുന്നു അന്ത്യം. നിരവധി ചലച്ചിത്രഗാനങ്ങൾക്കും ഭക്തിഗാനങ്ങൾക്കും ഈണം നൽകിയ അദ്ദേഹം ഗിറ്റാർ ജോസഫ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
 | 

സംഗീത സംവിധായകൻ എ.ജെ. ജോസഫ് അന്തരിച്ചു

തിരുവനന്തപുരം: സംഗീത സംവിധായകൻ എ.ജെ ജോസഫ് അന്തരിച്ചു. കോട്ടയത്തുവെച്ചായിരുന്നു അന്ത്യം. നിരവധി ചലച്ചിത്രഗാനങ്ങൾക്കും ഭക്തിഗാനങ്ങൾക്കും ഈണം നൽകിയ അദ്ദേഹം ഗിറ്റാർ ജോസഫ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

കുഞ്ഞാറ്റക്കിളി, കാണാക്കുയിൽ, നാട്ടുവിശേഷം, ഈ കൈകളിൽ, കടൽക്കാക്ക എന്നീ ചിത്രങ്ങൾക്ക്് അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചു.അദ്ദേഹം ഈണം നൽകിയ യഹൂദിയായിലെ, കാവൽ മാലാഖ, ആകാശ ഗംഗാ തീരത്തിലപ്പുറം, ഒരേ സ്വരം ഒരേ നിറം എന്നീ ഗാനങ്ങൾ പ്രശസ്തമാണ്.

എൻ.എൻ. പിള്ളയുടെ നാടക സംഘത്തിൽ ഗിറ്റാറിസ്റ്റായാണ് അദ്ദേഹം സംഗീതലോകത്തേക്ക് പ്രവേശിച്ചത്. ഏറെക്കാലമായി സംഗീത സ്‌കൂൾ നടത്തിയിരുന്നു.