പോപ്പ് ഗായകർ ആയുസ് കുറഞ്ഞവരാണെന്ന് പഠനങ്ങൾ

ലോക പ്രശസ്തരാണെങ്കിലും പോപ്പ് ഗായകർക്ക് ആയുസ് കുറവാണെന്ന് പഠനങ്ങൾ. സാധാരണ മനുഷ്യരെക്കാൾ 25 വർഷം മുമ്പ് ലോകത്തോടു വിട പറയുന്നവരാണ് പോപ്പ് ഗായകർ എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
 | 

പോപ്പ് ഗായകർ ആയുസ് കുറഞ്ഞവരാണെന്ന് പഠനങ്ങൾ
ലോക പ്രശസ്തരാണെങ്കിലും പോപ്പ് ഗായകർക്ക് ആയുസ് കുറവാണെന്ന് പഠനങ്ങൾ. സാധാരണ മനുഷ്യരെക്കാൾ 25 വർഷം മുമ്പ് ലോകത്തോടു വിട പറയുന്നവരാണ് പോപ്പ് ഗായകർ എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. സിഡ്‌നി സർവകലാശാലാ പ്രഫസർ ഡയാന കെനി നടത്തിയ പഠനത്തിലാണ് പോപ്പ് ഗായകരെ ഞെട്ടിക്കുന്ന    കണ്ടത്തലുകളുള്ളത്.

സാധാരണ മനുഷ്യരെ അപേക്ഷിച്ച് യുഎസിലെ പോപ്പ് സംഗീതജ്ഞരുടെ ഇടയിൽ ആത്മഹത്യാ നിരക്ക് കൂടുതലാണെന്നും ഡയാനയുടെ പഠനം വ്യക്തമാക്കുന്നു. സാധാരണ ആളുകളിൽ നിന്ന് രണ്ടു മുതൽ ഏഴുവരെ മടങ്ങ് വരെ ആത്മഹത്യ നിരിക്ക് പോപ്പ് താരങ്ങളിൽ അധികമാണ്. ഇവരുടെ ഇടയിൽ അപകടമരണ നിരക്കും സാധാരണക്കാരെ അപേക്ഷിച്ച് അഞ്ചുമുതൽ 10 വരെ മടങ്ങു കൂടുതലാണ്. 1950 മുതൽ കഴിഞ്ഞ ജൂൺ വരെയുള്ള കാലയളവിലെ 12,665 പോപ്പ് സംഗീതജ്ഞരെക്കുറിച്ചായിരുന്നു പഠനം. ഇവരിൽ 11,478 പേർ പുരുഷന്മാരാണ്.