ഷക്കീറയ്ക്ക് രണ്ടാമതും ആൺകുട്ടി

പോപ്പ് താരം ഷക്കീറയ്ക്കും സ്പാനിഷ് ഫുട്ബോൾ താരം ജെറാൾഡ് പിക്യൂവിനും രണ്ടാമത് പിറന്നിരിക്കുന്നതും ആൺകുട്ടി.
 | 
ഷക്കീറയ്ക്ക് രണ്ടാമതും ആൺകുട്ടി

 

പോപ്പ് താരം ഷക്കീറയ്ക്കും സ്പാനിഷ് ഫുട്‌ബോൾ താരം ജെറാൾഡ് പിക്യൂവിനും രണ്ടാമത് പിറന്നിരിക്കുന്നതും ആൺകുട്ടി. ആദ്യ മകൻ മിലാൻ പിറന്ന ബാസിലോണയിലെ ആശുപത്രിയിൽ തന്നെയാണ് രണ്ടാമത്തെ കുട്ടിയും ജനിച്ചിരിക്കുന്നത്. രണ്ടാമത്തെ കുട്ടിയുടെ പേര് പുറത്ത് വിട്ടിട്ടില്ലെങ്കിലും സാഷാ എന്നായിരിക്കും പേര് എന്നാണ് താരങ്ങളോട് അടുത്തു നിൽക്കുന്ന വൃത്തങ്ങൾ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

രണ്ടു ഗ്രാമി പുരസ്‌കാരങ്ങളും, ഏഴു ലാറ്റിൻ ഗ്രാമി പുരസ്‌കാരങ്ങളും, പന്ത്രണ്ട് ബിൽബോർഡ് ലാറ്റിൻ സംഗീത അവാർഡുകളും ഷക്കീറ നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ആൽബങ്ങൾ ചെലവഴിക്കപ്പെടുന്ന കൊളംബിയൻ ഗായികയും, ലോകത്താകമാനം 50 ലക്ഷത്തിലധികം ആൽബങ്ങൾ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ ലാറ്റിനമേരിക്കൻ ഗായികയുമാണ് ഷക്കീര. 2010ൽ പുറത്തിറങ്ങിയ ഷക്കീറയുടെ വക്കാ വക്കാ എന്ന ലോകകപ്പ് ഔദ്യോഗിക ഗാനം ലോകകപ്പിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വിൽക്കപ്പെട്ട ഗാനം കൂടിയാണ്.