പുതിയ ഹീറോ കഫേ റേസർ

റോയൽ എൻഫീൽഡിന്റെ കഫേ റേസർ കണ്ട് കൊതിക്കാത്ത ബൈക്ക് പ്രേമികളുണ്ടാകില്ല. ക്ലാസിക്ക് ലുക്കും കരുത്തും ഒരുപോലെ ഒത്തിണങ്ങിയ ബൈക്കിന്റെ വിലയായിരുന്നു സാധാരണക്കാരെ വിഷമിപ്പിച്ചത്. ഏകദേശം രണ്ട് ലക്ഷം രൂപ വില വരുന്ന റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജിടി സാധാരണക്കാരെ ബൈക്കിൽ നിന്നകറ്റി.
 | 

പുതിയ ഹീറോ കഫേ റേസർറോയൽ എൻഫീൽഡിന്റെ കഫേ റേസർ കണ്ട് കൊതിക്കാത്ത ബൈക്ക് പ്രേമികളുണ്ടാകില്ല. ക്ലാസിക്ക് ലുക്കും കരുത്തും ഒരുപോലെ ഒത്തിണങ്ങിയ ബൈക്കിന്റെ വിലയായിരുന്നു സാധാരണക്കാരെ വിഷമിപ്പിച്ചത്. ഏകദേശം രണ്ട് ലക്ഷം രൂപ വില വരുന്ന റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജിടി സാധാരണക്കാരെ ബൈക്കിൽ നിന്നകറ്റി. എന്നാൽ ഇപ്പോഴിതാ ഇടത്തരക്കാർക്കുള്ള കഫേ റേസറുമായി എത്തിയിരിക്കുകയാണ് ഇന്ത്യയുടെ സ്വന്തം ബൈക്ക് നിർമ്മാതാക്കളായ ഹീറോ.

സ്‌പെന്റർ പ്രോ ക്ലാസിക്ക് എന്ന് പേരിട്ടിരിക്കുന്ന ഈ സാധാരണക്കാരന്റെ കഫേ റേസറിന് 53,900 രൂപ മാത്രമാണ് വില. സ്‌പെൻഡർ പ്രോയ്ക്ക് ഉപയോഗിക്കുന്ന 7.7 ബിഎച്ച്പി കരുത്തുള്ള 98.2 സിസി സിംഗിൾ സിലിണ്ടർ എൻജിൻ തന്നെയാണ് ക്ലാസിക്കിനും. നാല് സ്പീഡാണ് ഗീയർബോക്‌സ്.

തനി കഫേ റേസർ സ്‌റ്റൈലിലാണ് ക്ലാസിക്കിന്റെ രൂപകൽപ്പന. വൃത്താകൃതിയുള്ള ഹെഡ്‌ലാംപും മിററുകളും ടെയ്ൽ ലാംപുകളും മീറ്റർ ഡയലുകളുമെല്ലാം പഴമയുടെ പ്രൗഢി വിളിച്ചോതുന്നു. സൈഡ് മിററുകൾ ക്രോമിയത്തിൽ പൊതിഞ്ഞിരിക്കുന്നു. പുതിയ സൈലൻസറും സ്‌പോക്ക് വീലുകളും മഡ് ഗാർഡുകളും എല്ലാം കഫേ റേസർ ലുക്കിന് ചേരുന്നത് തന്നെ. സ്‌പ്ലെൻഡർ പ്രോയെ അപേക്ഷിച്ച് നീളം 20 മിമീ കൂടുതലുണ്ട് ക്ലാസിക്കിന്. ഗ്രൌണ്ട് ക്ലിയറൻസ് 21 മിമീ കുറവാണ്. ഭാരം മൂന്ന് കിലോഗ്രാം അധികം. സ്‌പ്ലെൻഡർ പ്രോയെ അപേക്ഷിച്ച് 4000 രൂപയോളം അധികമാണ് ക്ലാസിക്കിന്റെ വില.