മഹീന്ദ്ര എം പ്ലസ് മെഗാ ക്യാമ്പ്

മഹീന്ദ്ര ആന്റ് മഹീന്ദ്ര തങ്ങളുടെ വാഹനങ്ങൾക്കായി സൗജന്യ പരിശോധനാ ക്യാംപ് ആരംഭിക്കുന്നു. മാർച്ച് രണ്ടിന് ആരംഭിക്കുന്ന ക്യാമ്പിൽ മഹീന്ദ്രയുടെ നാനൂറ്റി അമ്പതിലേറെ വർഷോപ്പുകൾ പങ്കാളികളാവുന്നുണ്ട്.
 | 

 

മഹീന്ദ്ര എം പ്ലസ് മെഗാ ക്യാമ്പ്
മഹീന്ദ്ര ആന്റ് മഹീന്ദ്ര തങ്ങളുടെ വാഹനങ്ങൾക്കായി സൗജന്യ പരിശോധനാ ക്യാംപ് ആരംഭിക്കുന്നു. മാർച്ച് രണ്ടിന് ആരംഭിക്കുന്ന ക്യാമ്പിൽ മഹീന്ദ്രയുടെ നാനൂറ്റി അമ്പതിലേറെ വർഷോപ്പുകൾ പങ്കാളികളാവുന്നുണ്ട്. മാർച്ച് എട്ട് വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ബൊളേറൊ, സ്‌കോർപിയൊ, താർ, സൈലോ, ക്വാണ്ടോ, വെരിറ്റോ, വെരിറ്റോ വൈബ്, ലോഗൻ, എക്‌സ് യുവി 500, റെക്സ്റ്റൻ എന്നിവയ്ക്കു വേണ്ടിയാണു മഹീന്ദ്ര എം പ്ലസ് മെഗാ സർവീസ് ക്യാംപ് സംഘടിപ്പിക്കുന്നത്.

വിശദമായ, 75 പോയിന്റ് പരിശോധനയാണ് ക്യാമ്പിലെത്തുന്ന വാഹനങ്ങൾക്കു മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്. വിദഗ്ധരായ ടെക്‌നീഷ്യൻമാരുടെ നേതൃത്വത്തിലുള്ള പരിശോധന തികച്ചും സൗജന്യമാണെന്നും കമ്പനി വ്യക്തമാക്കുന്നു. സ്‌പെയർ പാർട്‌സിലും ലേബർ നിരക്കിലും ഇളവുകൾക്കു പുറമെ സമ്മാനങ്ങൾ നേടാനും ക്യാംപിൽ അവസരമുണ്ടാകും.

വാഹനവുമായി ഏറ്റവുമടുത്തുള്ള മഹീന്ദ്ര അംഗീകൃത വർക്‌ഷോപ്പിൽ നടക്കുന്ന എം പ്ലസ് മെഗാ ക്യാംപ് സന്ദർശിച്ചു വിവിധ ആനുകൂല്യങ്ങൾ സ്വന്തമാക്കാം. അല്ലെങ്കിൽ മഹീന്ദ്ര വിത്ത് യു ഹമേശ ഹെൽപ്‌ലൈൻ നമ്പറായ 1800-209-6006 വിളിച്ച് പേരു റജിസ്റ്റർ ചെയ്ത് അപ്പോയിന്റ്‌മെന്റ് നേടാം. വർക്‌ഷോപ്പുകളിൽ നടക്കുന്ന നറുക്കെടുപ്പിലൂടെയാണു സന്ദർശകർക്ക് സൗജന്യ സമ്മാനം ലഭിക്കുക. അതേസമയം, സ്‌പെയർ പാർട്‌സിനും ലേബർ നിരക്കിലുമൊക്കെയുള്ള ഇളവ് എം പ്ലസ് മെഗാ സർവീസ് ക്യാമ്പിലെത്തുന്ന എല്ലാവർക്കും അനുവദിക്കും.