സിയാസിന്റെ ബുക്കിങ് 6000 കവിഞ്ഞു

മാരുതിയുടെ അപ്പ്മാർക്കറ്റ് കാറാണ് സിയാസ്. ചെറുകാറുകൾ മാത്രമേ മാരുതിക്ക് വിജയിപ്പിക്കാൻ കഴിയു എന്ന് പറഞ്ഞ് നടന്നവർക്കുള്ള മാരുതിയുടെ ചുട്ട മറുപടി. ഹോണ്ടി സിറ്റി, ഹ്യുണ്ടായ് വെർണ, ഫോക്സ് വാഗൺ വെന്റോ, സ്കോഡ റാപ്പിഡ് തുടങ്ങിയ സി സെഗ്മെന്റ് കാറുകളുമായി മത്സരിക്കാൻ എത്തിയ കാറാണ് സിയാസ്.
 | 

സിയാസിന്റെ ബുക്കിങ് 6000 കവിഞ്ഞു
മാരുതിയുടെ അപ്പ്മാർക്കറ്റ് കാറാണ് സിയാസ്. ചെറുകാറുകൾ മാത്രമേ മാരുതിക്ക് വിജയിപ്പിക്കാൻ കഴിയു എന്ന് പറഞ്ഞ് നടന്നവർക്കുള്ള മാരുതിയുടെ ചുട്ട മറുപടി. ഹോണ്ടി സിറ്റി, ഹ്യുണ്ടായ് വെർണ, ഫോക്‌സ് വാഗൺ വെന്റോ, സ്‌കോഡ റാപ്പിഡ് തുടങ്ങിയ സി സെഗ്മെന്റ് കാറുകളുമായി മത്സരിക്കാൻ എത്തിയ കാറാണ് സിയാസ്. വിപണിയിലെത്തും മുമ്പ് തന്നെ 6,000 ലേറെ ബുക്കിങ്ങുമായി മുന്നേറുകയാണ് മാരുതി സുസുക്കി സിയാസ്. കഴിഞ്ഞ മാസം ബുക്കിങ് തുടങ്ങിയ സിയാസ് ഒക്ടോബർ ആദ്യവാരമാണ് വിപണിയിലെത്തുക.

വിപണിയിൽ വലിയ വിജയം നേടാനാവാതെ പോയ എസ്എക്‌സ് ഫോറിനു പകരക്കാരനാവുന്ന സിയാസിനെ മികച്ച സ്‌റ്റൈലും ഫീച്ചേഴ്‌സും മൈലേജുമുള്ള മോഡലായാണ് മാരുതി ഒരുക്കിയിരിക്കുന്നത്. ഫിയറ്റിൽ നിന്ന് കടം കൊണ്ട 1.3 ലീറ്റർ മൾട്ടിജെറ്റ് ഡീസൽ എൻജിനുള്ള സിയാസ് രാജ്യത്തെ തന്നെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാർ എന്ന പദവിയ്ക്ക് അർഹമാണ്. 89 ബിഎച്ച്പി 130 എൻഎം ശേഷിയുള്ള ഡീസൽ സിയാസിന് 26.3 കിമീ മൈലേജാണ് എആർഎഐ സാക്ഷ്യപ്പെടുത്തിയത്. അഞ്ച് സ്പീഡ് മാന്വൽ ഗീയർബോക്‌സാണിതിന്.

പെട്രോൾ സിയാസിന് 1.4 ലീറ്റർ കെ 10 ബി, നാല് സിലിണ്ടർ എൻജിനാണ്. 91.10 ബിഎച്ച്പി 130 എൻഎം ആണ് ഇതിന്റെ ശേഷി. ലീറ്ററിന് 20.73 കിമീ ആണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. പെട്രോൾ സിയാസിന് അഞ്ച് സ്പീഡ് മാന്വൽ, നാല് സ്പീഡ് ഓട്ടോമാറ്റിക് വകഭേദങ്ങളുണ്ട്.
പ്രൊജക്ടർ ഹെഡ്‌ലാംപുകൾ, 16 ഇഞ്ച് അലോയ്‌സ്, റിവേഴ്‌സ് പാർക്കിങ് ക്യാമറ, ബ്ലൂടൂത്ത്, യുഎസ്ബി, ഐപോഡ്, എസ്ഡി കാർഡ് കണക്ടിവിറ്റിയും നാവിഗേഷനുമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ പ്രധാന ഫീച്ചേഴ്‌സിൽ പെടുന്നു.