മാരുതി സുസുക്കി 75,000 ബലേനോകളും 1961 സ്വിഫ്റ്റ് ഡിസയര്‍ കാറുകളും തിരിച്ചു വിളിക്കുന്നു

മാരുതി സുസുക്കി ഇന്ത്യയില് വിറ്റഴിച്ച 75,231 ബലേനോകളും 1961 സ്വിഫ്റ്റ് ഡിസയര് കാറുകളും തിരിച്ചു വിളിക്കുന്നു. സാങ്കേതിക പ്രശ്നങ്ങളേത്തുടര്ന്നാണ് കമ്പനി ഇവ തിരിച്ചു വിളിക്കുന്നത്. ബലേനോ മോഡലില് എയര്ബാഗുകള് നിയന്ത്രിക്കുന്ന സോഫ്റ്റ്വെയറിലാണ് തകരാര് കണ്ടെത്തിയത്.
 | 

മാരുതി സുസുക്കി 75,000 ബലേനോകളും 1961 സ്വിഫ്റ്റ് ഡിസയര്‍ കാറുകളും തിരിച്ചു വിളിക്കുന്നു

ന്യൂഡല്‍ഹി: മാരുതി സുസുക്കി ഇന്ത്യയില്‍ വിറ്റഴിച്ച 75,231 ബലേനോകളും 1961 സ്വിഫ്റ്റ് ഡിസയര്‍ കാറുകളും തിരിച്ചു വിളിക്കുന്നു. സാങ്കേതിക പ്രശ്‌നങ്ങളേത്തുടര്‍ന്നാണ് കമ്പനി ഇവ തിരിച്ചു വിളിക്കുന്നത്. ബലേനോ മോഡലില്‍ എയര്‍ബാഗുകള്‍ നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയറിലാണ് തകരാര്‍ കണ്ടെത്തിയത്.

ഡിസയറില്‍ ഫ്യൂവല്‍ ഫില്‍റ്ററിലെ തകരാറാണ് കണ്ടെത്തിയത്. 2015 ഓഗസ്റ്റ് മൂന്നിനും 2016 മെയ് 17നുമിടയില്‍ നിര്‍മിച്ച ബലേനോ മോഡലുകളാണ് തിരിച്ചു വിളിക്കുന്നത്. പെട്രോള്‍ ഡീസല്‍ വ്യത്യാസമില്ലാതെയാണ് കാറുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി എത്തിക്കാന്‍ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. കയറ്റുമതിക്കായി തയ്യറാക്കിയ 17,231 കാറുകളും ഇവയില്‍പ്പെടുന്നു.