പുത്തന്‍കാറുകളുമായി മാരുതി വീണ്ടും

ഇന്ത്യന് വാഹന വിപണിയില് മത്സരം മുറുകുകയാണ്. ഇവിടേക്കാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാര്നിര്മാതാക്കളായ മാരുതി തങ്ങളുടെ പുത്തന് കാറുകളുമായി വീണ്ടുമെത്തുന്നത്. അടുത്ത് തന്നെ നിങ്ങള് പുതിയ വാഹനങ്ങള് വാങ്ങാനുദ്ദേശിക്കുന്നുണ്ടെങ്കില് അല്പ്പം കാത്തിരിക്കുക. ഒട്ടേറെ പുതുമകളുമായി മാരുതിയില് നിന്ന് ഒരു പറ്റം വാഹനങ്ങള് ഇക്കൊല്ലം വിപണിയിലെത്തുന്നുണ്ട്. മുഖം മിനുക്കിയും പുതുപുത്തന് സംവിധാനങ്ങള് ഒരുക്കിയുമാണ് ഇന്ത്യന് റോഡുകള് വാഴാന് ഇവ തയാറെടുക്കുന്നത്.
 | 

പുത്തന്‍കാറുകളുമായി മാരുതി വീണ്ടും

ന്യൂഡല്‍ഹി: ഇന്ത്യന്‍ വാഹന വിപണിയില്‍ മത്സരം മുറുകുകയാണ്. ഇവിടേക്കാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍നിര്‍മാതാക്കളായ മാരുതി തങ്ങളുടെ പുത്തന്‍ കാറുകളുമായി വീണ്ടുമെത്തുന്നത്. അടുത്ത് തന്നെ നിങ്ങള്‍ പുതിയ വാഹനങ്ങള്‍ വാങ്ങാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ അല്‍പ്പം കാത്തിരിക്കുക. ഒട്ടേറെ പുതുമകളുമായി മാരുതിയില്‍ നിന്ന് ഒരു പറ്റം വാഹനങ്ങള്‍ ഇക്കൊല്ലം വിപണിയിലെത്തുന്നുണ്ട്. മുഖം മിനുക്കിയും പുതുപുത്തന്‍ സംവിധാനങ്ങള്‍ ഒരുക്കിയുമാണ് ഇന്ത്യന്‍ റോഡുകള്‍ വാഴാന്‍ ഇവ തയാറെടുക്കുന്നത്.

കോംപാക്ട്, എസ് യു വി, കോംപാക്ട് ക്രോസ് ഓവര്‍, പ്രീമിയം ഹാച്ച് ബാക്ക് എന്നിവ പുതിയ വണ്ടികളുടെ പ്രത്യേകതകളാണെന്ന്ും കമ്പനി അവകാശപ്പെടുന്നു. കഴിഞ്ഞ കൊല്ലം പാരിസ് വാഹന പ്രദര്‍ശനത്തില്‍ അവതരിപ്പിക്കപ്പെട്ട വിറ്റാര ആണ് അതില്‍ ഏറ്റവും പ്രധാനം. ജനീവ പ്രദര്‍ശനത്തില്‍ ഇക്കൊല്ലം ആദ്യം അവതരിപ്പിക്കപ്പെട്ട കാറും ആറുമാസത്തിനുളളില്‍ പുറത്തിറക്കും. ഏഴ് മുതല്‍ പത്ത് ലക്ഷംരൂപ വരെയാണ് ഇതിന്റെ വില.

എസ്എക്‌സ്4 എസ് ക്രോസാണ് മറ്റൊരു മോഡല്‍. ആറ് മുതല്‍ എട്ട്‌ലക്ഷം രൂപവരെയാണ് ഇതിന്റെ വില. സെലേറിയോയുടെ ഡീസല്‍ മോഡലും ഇക്കൊല്ലം വിപണിയിലെത്തും. നാലരമുതല്‍ അഞ്ച്‌ലക്ഷം വരെയാണ് ഇതിന്റെ വില. വൈആര്‍എ പ്രീമിയം ഹാച്ച്ബാക്ക് എന്ന മറ്റൊരു മോഡലും ഇക്കൊല്ലം മാരുതിയില്‍ നിന്ന് വിപണിയിലെത്തും. അഞ്ചരമുതല്‍ ഒന്‍പത് ലക്ഷം വരെയാണ് ഇതിന്റെ വില.