പുതിയ ബിഎംഡബ്ല്യു എക്‌സ് 3 വിപണിയിൽ

ജർമൻ ലക്ഷ്വറി വാഹനനിർമ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ എൻട്രി ലെവൽ ലക്ഷുറി എസ്യുവിയായ എക്സ് 3 യുടെ പുതിയ പതിപ്പ് വിപണിയിൽ. ഇന്നലെ ഡൽഹിയിൽ നടന്ന ചടങ്ങിൽ ബിഎംഡബ്യു ഇന്ത്യ പ്രസിഡൻഡ് ഫിലിപ്പ് വാൻ സാർ പുതിയ എക്സ് 3 യെ പുറത്തിറക്കി. മൂന്ന് മോഡലുകളുള്ള എക്സ് 3ക്ക് 44.90 ലക്ഷം രൂപ മുതൽ 49.90 ലക്ഷം രൂപ വരെയാണ് വില.
 | 
പുതിയ ബിഎംഡബ്ല്യു എക്‌സ് 3 വിപണിയിൽ

ജർമൻ ലക്ഷ്വറി വാഹനനിർമ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ എൻട്രി ലെവൽ ലക്ഷുറി എസ്‌യുവിയായ എക്‌സ് 3 യുടെ പുതിയ പതിപ്പ് വിപണിയിൽ. ഇന്നലെ ഡൽഹിയിൽ നടന്ന ചടങ്ങിൽ ബിഎംഡബ്യു ഇന്ത്യ പ്രസിഡൻഡ് ഫിലിപ്പ് വാൻ സാർ പുതിയ എക്‌സ് 3 യെ പുറത്തിറക്കി. മൂന്ന് മോഡലുകളുള്ള എക്‌സ് 3ക്ക് 44.90 ലക്ഷം രൂപ മുതൽ 49.90 ലക്ഷം രൂപ വരെയാണ് വില.

ക്രോം ഫിനിഷോടുകൂടിയ കിഡ്‌നി ഗ്രിൽ, വലുപ്പം കൂടിയ ഹെഡലാംപുകൾ, പുതിയ ബമ്പറുകൾ, ടെയ്ൽ ലാംപുകൾ, അലോയ് വീലുകൾ, ടേൺ ഇൻഡിക്കേറ്റർ, സെന്റർ കൺസോൾ, ജിപിഎസ്, പുതിയ എസി ഡിസ്‌പ്ലേ എന്നിവയാണ് എക്‌സ് 3 യുടെ പുതുമ.

പഴയ എൻജിനിൽ ചില്ലറ മാറ്റങ്ങൾ വരുത്തിയാണ് നവീകരിച്ച എക്‌സ്3 യിൽ ഉപയോഗിച്ചിരിക്കുന്നത്. രണ്ട് ലീറ്റർ, ട്വിൻ പവർ ഡീസൽ എൻജിന്റെ കരുത്ത് ആറ് ബിഎച്ച്പി വർധിച്ച് 190 ബിഎച്ച്പിയായി. ടോർക്ക് 20 എൻഎം കൂടി. ഇപ്പോൾ 400 എൻഎം ആണ്.

നാല് വീലുകളിലേയ്ക്കും കരുത്ത് പകരുന്നത് എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗീയർബോക്‌സിലൂടെയാണ്. പൂജ്യത്തിൽ നിന്നും 100 കിമീ വേഗമെടുക്കാൻ വെറും 8.1 സെക്കൻഡ് മതി. പരമാവധി വേഗം മണിക്കൂറിൽ 210 കിമി. ലീറ്ററിന് 18.56 കിമീ മൈലേജ് കമ്പനി വാഗ്ദാനം ചെയ്യുന്നു. ചെന്നൈയിലെ ബിഎംഡബ്ല്യു പ്ലാന്റിൽ നിർമിക്കുന്ന എക്‌സ് 3 യ്ക്ക് രണ്ട് വകഭേദങ്ങളുണ്ട്. ഔഡി ക്യൂ ഫൈവ്, ലാൻഡ്‌റോവർ ഫ്രീലാൻഡർ 2 എന്നിവയോടാണ് എക്‌സ് 3 മത്സരിക്കുന്നത്. മികച്ച വിൽപ്പന നേടിയ മഹീന്ദ്ര ബൈക്കായ സെഞ്ചുറോയുടെ പ്രത്യേക പതിപ്പ് റോക്സ്റ്റാർ വിപണിയിലെത്തി. റെഡ്, ബ്ലാക്ക്, ഗോൾഡ് എന്നീ നിറങ്ങൾ ഇടകലർന്ന ഗ്രാഫിക്‌സ്, ഗോൾഡൻ റിബ്‌സ് എന്നിവ റോക്സ്റ്റാർ എഡിഷന്റെ പ്രധാന സവിശേഷതയാണ്.