റോൾസ് റോയ്‌സ് ഷോറൂം കൊച്ചിയിലും

ആഡംബരത്തിന്റെ അവസാന വാക്കായ റോൾസ് റോയ്സിന്റെ ഡീലർഷിപ്പ് കേരളത്തിലേയ്ക്കും. അടുത്ത വർഷത്തോടെയാണ് ചെന്നൈയിലും കൊച്ചിയിലും ഒരോ ഡീലർഷിപ്പുകൾ തുടങ്ങാൻ റോൾസ് റോയ്സ് തയാറെടുക്കുന്നത്. കുറച്ചുനാൾ മുമ്പ് വരെ റോൾസ് റോയ്സിന്റെ പ്രധാന വിപണികളിൽ ഒന്നായിരുന്ന തമിഴ്നാട്.
 | 
റോൾസ് റോയ്‌സ് ഷോറൂം കൊച്ചിയിലും

ആഡംബരത്തിന്റെ അവസാന വാക്കായ റോൾസ് റോയ്‌സിന്റെ ഡീലർഷിപ്പ് കേരളത്തിലേയ്ക്കും. അടുത്ത വർഷത്തോടെയാണ് ചെന്നൈയിലും കൊച്ചിയിലും ഒരോ ഡീലർഷിപ്പുകൾ തുടങ്ങാൻ റോൾസ് റോയ്‌സ് തയാറെടുക്കുന്നത്. കുറച്ചുനാൾ മുമ്പ് വരെ റോൾസ് റോയ്‌സിന്റെ പ്രധാന വിപണികളിൽ ഒന്നായിരുന്ന തമിഴ്‌നാട്. എന്നാൽ ഈ വർഷം തമിഴ്‌നാടിനെ കേരളം ഓവർടേയ്ക്ക് ചെയ്തു എന്നാണ് കമ്പനി പറയുന്നത്. കഴിഞ്ഞ വർഷം തമിഴ്‌നാട്ടിൽ വിറ്റതിനേക്കാൾ 25 കാറുകൾ ഈ വർഷം കേരളത്തിൽ വിറ്റെന്നാണ് കണക്ക്. വിൽപ്പന കൂടുതലും നടന്നത് മലബാർ മേഖലയിൽ നിന്നാണ്. കൂടാതെ കേരളത്തിലെ ഒരു കുടുംബത്തിൽ നിന്ന് മൂന്ന് ഫാന്റം എക്‌സ്‌റ്റൈന്റഡ് വീൽബെയ്‌സിന്റെ ഓഡർ ലഭിച്ചെന്നും കമ്പനി പറയുന്നുണ്ട്.

ഇതൊക്കെ തന്നെയാണ് കേരളത്തിനെ പരിഗണിക്കാൻ കമ്പനിയെ പ്രരിപ്പിച്ചത് എന്നാണ് കരുതുന്നത്. നിലവിൽ ഹൈദ്രാബാദ്, മുംബൈ, ന്യൂഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ മാത്രമാണ് റോൾസ് റോയ്‌സിനു ഡീലർഷിപ്പുകളുള്ളത്. റോൾസ് റോയ്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ ഓർഡറും കഴിഞ്ഞ ദിവസം കമ്പനി സ്വന്തമാക്കിയിരുന്നു. മകാവുവിലെ ഹോട്ടൽ റിസോർട്ട് ഉടമയായ സ്റ്റിഫൻ ഹങ്ങ് 30 ഫാന്റം വാങ്ങാൻ തീരുമാനിച്ചതോടെ 2006ൽ ഹോങ്‌കോങ്ങിലെ പെനിൻസുല ഹോട്ടൽ 14 ഫാന്റം ഒരുമിച്ചു വാങ്ങിയത് ചരിത്രമായി. ഹങ്ങ് നിർമിക്കുന്ന ലൂയി 13 ഹോട്ടലിലെത്തുന്ന അതിഥികളെ സ്വീകരിച്ചാനയിക്കുകയാണു പുതിയ റോൾസ് റോയ്‌സ് ‘ഫാന്റത്തിന്റെ എക്സ്റ്റൻഡഡ് വീൽബേസ് മോഡലുകളുടെ ദൗത്യം. ഈ ഹോട്ടൽ 2016 ആദ്യത്തോടെ പ്രവർത്തനം ആരംഭിക്കുമെന്നാണു കരുതുന്നത്.