റോയല്‍ എന്‍ഫീല്‍ഡിന്റെ വില്പന 49 % വര്‍ദ്ധിച്ചു

റോയല് എന്ഫീല്ഡ് ബൈക്കുകളുടെ വില്പനയില് വര്ദ്ധന. കഴിഞ്ഞ മാസത്തില് 40,000 ഓളം റോയല് എന്ഫീല്ഡ് ബൈക്കുകള് വിറ്റു പോയതായാണ് റിപ്പോര്ട്ട്. കഴിഞ്ഞ വര്ഷത്തെ അപേക്ഷിച്ച്് 49% വര്ദ്ധനവാണ് ഇക്കഴിഞ്ഞ ജൂലൈ വരെ റോയല് എന്ഫീല്ഡിന്റെ വില്പനയിലുണ്ടായത്. കഴിഞ്ഞ വര്ഷം ജൂലൈയില് 26,796 ബൈക്കുകളാണ് വിറ്റു പോയതെങ്കില് ഈ ജൂലൈയില് 39,867 യൂണിറ്റുകളുടെ വില്പന രേഖപ്പെടുത്തി.
 | 
റോയല്‍ എന്‍ഫീല്‍ഡിന്റെ വില്പന 49 % വര്‍ദ്ധിച്ചു

മുംബൈ: റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ വില്‍പനയില്‍ വര്‍ദ്ധന. കഴിഞ്ഞ മാസത്തില്‍ 40,000 ഓളം റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ വിറ്റു പോയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്് 49% വര്‍ദ്ധനവാണ് ഇക്കഴിഞ്ഞ ജൂലൈ വരെ റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പനയിലുണ്ടായത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 26,796 ബൈക്കുകളാണ് വിറ്റു പോയതെങ്കില്‍ ഈ ജൂലൈയില്‍ 39,867 യൂണിറ്റുകളുടെ വില്പന രേഖപ്പെടുത്തി.

കയറ്റുമതിയിലും എന്‍ഫീല്‍ഡിന് വളര്‍ച്ചയുണ്ടായി എന്നാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 518 ബൈക്കുകളാണ് കയറ്റി അയച്ചതെങ്കില്‍ ഇത്തവണ 893 ബൈക്കുകള്‍ വിദേശത്ത് വിറ്റിട്ടുണ്ട്. വില്പനയില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.