ഡ്രൈവറില്ലാത്ത കാര്‍ 5600 കിലോമീറ്റര്‍ യാത്രക്കൊരുങ്ങുന്നു

ഡ്രൈവറുടെ സഹായമില്ലാതെ സ്വയം നിയന്ത്രിക്കുന്ന കാറിന്റെ ദീര്ഘദൂര യാത്രയ്ക്ക് മാര്ച്ച് 22-ാം തിയതിതുടക്കമാകും. മിഷിഗണിലുള്ള വാഹന വിതരണക്കാരായ ഡല്ഫി ഓട്ടോമൊബൈല്സാണ് ഡ്രൈവറില്ലാത്ത കാര് നിര്മ്മിച്ചത്. സാന് ഫ്രാന്സിസ്കോയില് നിന്ന് യാത്ര ആരംഭിച്ച് ഒരാഴ്ചയ്ക്കു ശേഷം ന്യൂയോര്ക്കിലെത്താനാണ് പദ്ധതി.
 | 

ഡ്രൈവറില്ലാത്ത കാര്‍ 5600 കിലോമീറ്റര്‍ യാത്രക്കൊരുങ്ങുന്നു

മിഷിഗണ്‍: ഡ്രൈവറുടെ സഹായമില്ലാതെ സ്വയം നിയന്ത്രിക്കുന്ന കാറിന്റെ ദീര്‍ഘദൂര യാത്രയ്ക്ക് മാര്‍ച്ച് 22-ാം തിയതിതുടക്കമാകും. മിഷിഗണിലുള്ള വാഹന വിതരണക്കാരായ ഡല്‍ഫി ഓട്ടോമൊബൈല്‍സാണ് ഡ്രൈവറില്ലാത്ത കാര്‍ നിര്‍മ്മിച്ചത്. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്ന് യാത്ര ആരംഭിച്ച് ഒരാഴ്ചയ്ക്കു ശേഷം ന്യൂയോര്‍ക്കിലെത്താനാണ് പദ്ധതി.

പുതിയ സാങ്കേതിക വിദ്യയില്‍ ഒരാള്‍ സ്റ്റിയറിംഗിനു പിന്നില്‍ ഇരുന്നാല്‍ മാത്രം മതിയാകും. കാറിന് കൈകൈര്യം ചെയ്യാന്‍ കഴിയാത്ത സാഹചര്യങ്ങളിില്‍ മാത്രമേ ഡ്രൈവറുടെ സേവനം ആവശ്യമായി വരുന്നുള്ളു.
നിരവധി വാഹന നിര്‍മ്മാണ കമ്പനികള്‍ സ്വയം ഡ്രൈവ് ചെയ്യുന്ന ഇത്തരം വാഹനങ്ങളേക്കുറിച്ചുള്ള ഗവേഷണങ്ങളിലാണ്. ഓഡി ക്യൂ5 ക്രോസോവര്‍ മോഡലിലാണ് ലേസര്‍ സെന്‍സറുകളും ക്യാമറകളും റഡാറുകളും ഘടിപ്പിച്ച് സ്വയം നിയന്ത്രിത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
2010ല്‍ ഇറ്റാലിയന്‍ കമ്പനിയായ വിസ്‌ലാബാണ് ഡ്രൈവറില്ലാത്ത വാഹനത്തിന്റെ ദീര്‍ഘദൂര ഓട്ടം ആദ്യമായി സംഘടിപ്പിച്ചത്. യൂറോപ്പില്‍ നിന്ന ഷാംഗ്ഹായ് വരെയുള്ള 12,872 കിലോമീറ്ററായിരുന്നു അന്ന് പിന്നിട്ടത്.