ഫോക്‌സ് വാഗണ്‍ യുകെയില്‍ നാലായിരം വാഹനങ്ങളുടെ വില്‍പന നിര്‍ത്തിവച്ചു

ലണ്ടന്: യുകെയില് നാലായിരം കാറുകളുടെ വില്പന ഫോക്സ്വാഗണ് നിര്ത്തിവച്ചു. മലിനീകരണ നിയന്ത്രണ സംവിധാനത്തില് കൃത്രിമത്വം നടത്തിയത് പുറത്തായതിനേത്തുടര്ന്നാണ് നടപടി. അമേരിക്കയില് നടത്തിയ മലിനീകരണ പരിശോധനകളില് ശരിയായ ഫലം കാണിക്കാതിരിക്കാന് കാറുകളിലെ മലിനീകരണ നിയന്ത്രണ സംവിധാനത്തില് പ്രത്യേകതരം സോഫ്റ്റ് വെയര് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.
 | 
ഫോക്‌സ് വാഗണ്‍ യുകെയില്‍ നാലായിരം വാഹനങ്ങളുടെ വില്‍പന നിര്‍ത്തിവച്ചു

 

ലണ്ടന്‍: യുകെയില്‍ നാലായിരം കാറുകളുടെ വില്‍പന ഫോക്‌സ്‌വാഗണ്‍ നിര്‍ത്തിവച്ചു. മലിനീകരണ നിയന്ത്രണ സംവിധാനത്തില്‍ കൃത്രിമത്വം നടത്തിയത് പുറത്തായതിനേത്തുടര്‍ന്നാണ് നടപടി. അമേരിക്കയില്‍ നടത്തിയ മലിനീകരണ പരിശോധനകളില്‍ ശരിയായ ഫലം കാണിക്കാതിരിക്കാന്‍ കാറുകളിലെ മലിനീകരണ നിയന്ത്രണ സംവിധാനത്തില്‍ പ്രത്യേകതരം സോഫ്റ്റ് വെയര്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഇത് വിവാദമായതിനേത്തുടര്‍ന്ന് ലോകത്തൊട്ടാകെ പതിനൊന്ന് ബില്യണ്‍ കാറുകളില്‍ ഈ സംവിധാനം ഘടിപ്പിച്ചിട്ടുണ്ടെന്ന് കമ്പനി സമ്മതിച്ചിരുന്നു.

ഫോക്‌സ് വാഗണ്‍ അമേരിക്കയിലെ കാറുകളില്‍ ഉപയോഗിച്ച അതേ സംവിധാനങ്ങള്‍ തന്നെയാണ് യുകെയിലും ഉപയോഗിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് വില്‍പനയ്ക്ക് തയ്യാറാക്കിയ നാലായിരം വാഹനങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഫോക്‌സ് വാഗണ്‍, ഓഡി, സ്‌കോഡ, സിയറ്റ് എന്നീ മോഡലുകളിലുള്ള വാഹനങ്ങളാണ് പിന്‍വലിക്കുന്നത്. നടപടി താല്‍ക്കാലിമാണെന്നും തകരാറുകള്‍ പരിഹരിച്ച ശേഷം വാഹനങ്ങള്‍ വീണ്ടും വിപണിയില്‍ എത്തിക്കുമെന്നും കമ്പനി വ്യക്തമാക്കി.

വിവാദമുയര്‍ന്നതിനേത്തുടര്‍ന്ന് കമ്പനിയുടെ ഉന്നത സ്ഥാനത്തിരുന്നവരുടെ പദവികള്‍ നഷ്ടമായിരുന്നു. സംഭവത്തില്‍ കമ്പനി ആഭ്യന്തര ്‌ന്വേഷണത്തിനു ഉത്തരവിട്ടു. അമേരിക്കന്‍ നിയമസ്ഥാപനമായ ജോണ്‍സ് ഡേയാണ് അന്വേഷണം നടത്തുന്നത്. ഇതിന്റെ റിപ്പോര്‍ട്ട് ലഭിക്കാന്‍ മാസങ്ങളെടുക്കുമെന്നാണ് സൂചന. അന്താരാഷ്ട്ര മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ വിവിധ രാജ്യങ്ങള്‍ ഫോക്‌സ് വാഗണിനെതിരേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.