വ്യോമസേനയിൽ എയർമാൻ തസ്തികയിൽ ഒഴിവ്

വ്യോമസേനയിൽ എയർമാൻ തസ്തികയിൽ ഒഴിവ്.എയർമാൻ ഗ്രൂപ്പ് എക്സ് (ടെക്നിക്കൽ), ഗ്രൂപ്പ് വൈ (നോൺ ടെക്നിക്കൽ-ഓട്ടോ ടെക്, ജിടിഐ, ഐഎഫ്-പി, മ്യുസിഷ്യൻ ട്രേഡുകൾ ഒഴികെ) ട്രേഡുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അവിവാഹിതരായ യുവാക്കൾക്കു മാത്രം അപേക്ഷിക്കാം.
 | 

വ്യോമസേനയിൽ എയർമാൻ തസ്തികയിൽ ഒഴിവ്

വ്യോമസേനയിൽ എയർമാൻ തസ്തികയിൽ ഒഴിവ്.എയർമാൻ ഗ്രൂപ്പ് എക്‌സ് (ടെക്‌നിക്കൽ), ഗ്രൂപ്പ് വൈ (നോൺ ടെക്‌നിക്കൽ-ഓട്ടോ ടെക്, ജിടിഐ, ഐഎഫ്-പി, മ്യുസിഷ്യൻ ട്രേഡുകൾ ഒഴികെ) ട്രേഡുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അവിവാഹിതരായ യുവാക്കൾക്കു മാത്രം അപേക്ഷിക്കാം.

ഗ്രൂപ്പ് എക്‌സ് (ടെക്‌നിക്കൽ): കുറഞ്ഞത് 50 ശതമാനം മാർക്കോടെ മാത്‌സ്, ഫിസിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ പ്ലസ്ടു/തത്തുല്യ യോഗ്യത. അല്ലെങ്കിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്‌ട്രോണിക്‌സ്, ഓട്ടോമൊബൈൽ, കംപ്യൂട്ടർ സയൻസ്, ഇൻസ്ട്രുമെന്റേഷൻ ടെക്‌നോളജി, ഐടി ബ്രാഞ്ചുകളിലൊന്നിൽ പോളിടെക്‌നിക്കുകളിൽനിന്ന് 50 ശതമാനം മാർക്കോടെ ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ.

ഗ്രൂപ്പ് വൈ (നോൺ ടെക്‌നിക്കൽ): കുറഞ്ഞത് 50 ശതമാനം മാർക്കോടെ പ്ലസ്ടു/വിഎച്ച്എസ്ഇ/തത്തുല്യ യോഗ്യത. ഇംഗ്ലീഷിൽ 50 ശതമാനം മാർക്ക് നേടണം.

ഗ്രൂപ്പ് എക്‌സ് ആൻഡ് വൈ (ടെക്‌നിക്കൽ ആൻഡ് നോൺ ടെക്‌നിക്കൽ): ഗ്രൂപ്പ് എക്‌സ് വിഭാഗത്തിൽ അപേക്ഷിക്കാൻ യോഗ്യതയുള്ളവർ താൽപ്പര്യമുണ്ടെങ്കിൽ ഗ്രൂപ്പ് വൈ വിഭാഗത്തിലും അപേക്ഷിക്കാം.

1995 ആഗസ്ത് ഒന്നിനും 1998 നവംബർ 30നും ഇടയിൽ (രു തീയതിയും ഉൾെപ്പടെ) ജനിച്ചവരാകണം.

www.indianairforce.nic.inവെബ്‌സൈറ്റിലൂടെ സെപ്തംബർ 22 വരെ സ്വീകരിക്കും.