ആപ്പിൾ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു

ദുബായിൽ പുതിയതായി തുടങ്ങാൻ ഉദ്ദേശിക്കുന്ന ആപ്പിൾ സ്റ്റോറിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. ആപ്പിളിന്റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റോറാണ് ദുബായിൽ ആരംഭിക്കാനിരിക്കുന്നത്. സെയിൽസ്, മാർക്കറ്റിങ് വിഭാഗങ്ങളിലേക്കാണ് അവസരങ്ങൾ.
 | 

ആപ്പിൾ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു

അബുദാബി: ദുബായിൽ പുതിയതായി തുടങ്ങാൻ ഉദ്ദേശിക്കുന്ന ആപ്പിൾ സ്റ്റോറിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. ആപ്പിളിന്റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്‌റ്റോറാണ് ദുബായിൽ ആരംഭിക്കാനിരിക്കുന്നത്. സെയിൽസ്, മാർക്കറ്റിങ് വിഭാഗങ്ങളിലേക്കാണ് അവസരങ്ങൾ.

ദുബായിലെ ഇമാർ സ്‌ക്വയറിൽ കമ്പനിയുടെ റീജിയണൽ ഹെഡ് ക്വാർട്ടേഴ്‌സിന്റെ പ്രവർത്തനം ആരംഭിച്ചു. ഹെഡ് ക്വാർട്ടേഴ്‌സിലേയ്ക്കും നിരവധി തൊഴിൽ അവസരങ്ങളാണുള്ളത്.

ബിസിനസ് സ്‌പെഷ്യലിസ്റ്റ്, ക്രിയേറ്റീവ്(ഇൻസ്ട്രക്ടർ), ഇൻവെന്ററി സ്‌പെഷ്യലിസ്റ്റ്, ബിസിനസ് മാനേജർ, സർവീസ് സ്‌പെഷ്യലിസ്റ്റ്, പി.ആർ മാനേജർ, ബജറ്റ് കോർഡിനേറ്റർ അങ്ങനെ നിരവധി അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.