ഭാരത് സഞ്ചാർ സർവീസിൽ ഒഴിവുകൾ; 10ാം ക്ലാസ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം

ഭാരത് സഞ്ചാർ സർവീസസ് ഇന്ത്യ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
 | 
ഭാരത് സഞ്ചാർ സർവീസിൽ ഒഴിവുകൾ; 10ാം ക്ലാസ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം

 

ന്യൂഡൽഹി: ഭാരത് സഞ്ചാർ സർവീസസ് ഇന്ത്യ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സെക്യൂരിറ്റി ഓഫീസർ, ഫീൽഡ് ഓഫീസർ, ക്ലർക്ക്, സെക്യൂരിറ്റി കമാന്റർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ, വാച്ച്മാൻ, പ്യൂൺ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം. 5842 ഒഴിവുകളാണുള്ളത്. പ്രായം: 18 നും 40 നും മധ്യേ. വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി, പ്ലസ് ടു.

താൽപര്യമുള്ളവർ മാർച്ച് 31 ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം പ്രായം, ജാതി, വിദ്യാഭ്യാസം എന്നിവ തെളിയിക്കുന്ന രേഖകളും ഹാജരാക്കേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്കായി വെബ്‌സൈറ്റ് സന്ദർശിക്കുക.