‘ഇതിലും വലിയ ഭീതികളെ മറികടന്നവരാണ് നാം, ഒന്നിച്ചു നിന്ന് നിപയെ കീഴടക്കാം’; മമ്മൂട്ടി

നിപ സ്ഥിരീകരിച്ചു എന്ന വാര്ത്ത ഭയമല്ല ജാഗ്രതയാണ് വര്ധിപ്പിക്കേണ്ടതെന്ന് നടന് മമ്മൂട്ടി.
 | 
‘ഇതിലും വലിയ ഭീതികളെ മറികടന്നവരാണ് നാം, ഒന്നിച്ചു നിന്ന് നിപയെ കീഴടക്കാം’; മമ്മൂട്ടി

കൊച്ചി: നിപ സ്ഥിരീകരിച്ചു എന്ന വാര്‍ത്ത ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടതെന്ന് നടന്‍ മമ്മൂട്ടി. ഫെയിസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നിപ സ്ഥിരീകരിച്ചു എന്ന വാര്‍ത്ത ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടത്. കൂട്ടായ്മയാണ് ഉണര്‍ത്തേണ്ടത്. ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് നാം. ചെറുത്തു തോല്‍പ്പിച്ചവരാണ് നാം. ഒന്നിച്ചു നില്‍ക്കാം, നിപ്പയെ കീഴടക്കാമെന്നും മമ്മൂട്ടി ഫെയിസ്ബുക്കില്‍ കുറിച്ചു.

അതേസമയം നിപ ബാധയെത്തുടര്‍ന്നുള്ള സാഹചര്യം കണക്കിലെടുത്ത് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ റാപ്പിഡ് റെസ്പോണ്‍സ് ടീം രൂപീകരിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു. കോഴിക്കോടു നിന്നുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘവും കൊച്ചിയില്‍ ക്യാംപ് ചെയ്യുകയാണ്. നിലവില്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ്പ ബാധയുണ്ടെന്ന് ഇന്ന് രാവിലെയാണ് സ്ഥിരീകരിച്ചത്. ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ നിപ്പ ബാധയാണെന്ന സംശയം ഉയര്‍ന്നതോടെ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിളുകള്‍ അയച്ചിരുന്നു. ഇവിടെ നിന്ന് ലഭിച്ച ഫലത്തിന്റെ അടിസ്ഥാനത്തിലാണ് രോഗം സ്ഥിരീകരിച്ചത്.

നിപ സ്ഥിരീകരിച്ചു എന്ന വാര്‍ത്ത ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടത്. കൂട്ടായ്മയാണ് ഉണര്‍ത്തേണ്ടത്. ഇതിലും എത്രയോ വലിയ…

Posted by Mammootty on Tuesday, June 4, 2019